നിര്‍ത്തിവച്ച മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഓഗസ്റ്റ്-12 വരെ ഉണ്ടാകില്ല

രാജധാനി, മെയില്‍, എക്സ്പ്രസ് സ്പെഷല്‍ സര്‍വീസുകള്‍ തുടരുമെന്നും നിര്‍ത്തിവച്ച മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഓഗസ്റ്റ് 12 വരെ ഇവ ഓടിക്കില്ലെന്നും റെയില്‍വേ.
ഈ മാസം മുപ്പതുവരെ പതിവു ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി കഴിഞ്ഞ 15-നാണ് ഉത്തരവിറങ്ങിയത്. ഇതാണ് വീണ്ടും ഒന്നരമാസത്തേക്ക് കൂടി നീട്ടിയത്.
ജൂലൈ ഒന്നിനും ഓഗസ്റ്റ് 12-നും ഇടയിലുള്ള ടിക്കറ്റുകളുടെ ബുക്കിങ് റദ്ദായെന്ന് റെയില്‍വേ അറിയിച്ചു. ഇതിനകം ബുക്ക് ചെയ്തവരുടെ പണം തിരിച്ചുനല്‍കും.
https://www.facebook.com/Malayalivartha

























