Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

രാജീവ് ഗാന്ധി ഫൗണ്ടേഷന് പണം നല്‍കുന്നത് ചൈനയെന്ന ഗുരുതര ആരോപണവുമായി ബി ജെ പി ; രാജീവ് ഗാന്ധി ഫൗണ്ടേഷന് ഇന്ത്യയിലെ ചൈനീസ് എംബസി പണം നല്‍കിയതിന്റെ രേഖകള്‍ പുറത്തുവിട്ടു; വിവരങ്ങള്‍ പരസ്യപ്പെടുത്തിയത് ബിജെപിയുടെ സോഷ്യല്‍ മീഡിയ ടീം ; വെട്ടിലായി കോൺഗ്രസ്

26 JUNE 2020 02:14 PM IST
മലയാളി വാര്‍ത്ത

More Stories...

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​​മെ​ന്റ് ബ​ജ​റ്റ് സ​മ്മേ​ള​നം നീ​ട്ടി.... ഏ​പ്രി​ൽ 16ന് ​വീ​ണ്ടും ചേ​രും

  ഭീകരതയ്ക്കെതിരായ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ആഭ്യന്തര സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്താൻ ഇന്നലെ രാത്രി ഡൽഹിയിൽ പത്തിടത്ത് മോക്ക് ഡ്രിൽ നടത്തി

സങ്കടക്കാഴ്ചയായി... സ്ത്രീധനം കൂടുതൽ ചോദിച്ച് ഭർത്താവ് പീഡിപ്പിച്ചതിനെ തുടർന്ന് സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്തു

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും നേതൃത്വം നൽകുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷന് പണം നല്‍കുന്നത് ചൈനയെന്ന് ആരോപണം. രാജീവ് ഗാന്ധി ഫൗണ്ടേഷന് ഇന്ത്യയിലെ ചൈനീസ് എംബസി പണം നല്‍കിയതിന്റെ രേഖകള്‍ ബിജെപി പുറത്തുവിട്ടു.

അതിര്‍ത്തിയില്‍ ചൈനയും ഇന്ത്യയും തമ്മില്‍ കൊമ്പുകോര്‍ക്കുന്നതിനിടെ ഉന്നയിച്ചിരിക്കുന്ന ആരോപണം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുമെന്ന് വിലയിരുത്തുന്നു. ബിജെപിയുടെ സോഷ്യല്‍ മീഡിയ ടീമാണ് വിവരങ്ങള്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്.മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലുള്ള ഫൗണ്ടേഷന്റെ അധ്യക്ഷ പദവി അലങ്കരിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുതിര്‍ന്ന നേതാക്കളായ രാഹുല്‍ ഗാന്ധി, പി ചിദംബരം, പ്രിയങ്ക ഗാന്ധി എന്നിവരാണ് ബോര്‍ഡിലെ അംഗങ്ങള്‍.

2005-06 കാലഘട്ടത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ രേഖയാണ് ബിജെപി പുറത്തുവിട്ടത്. ഇന്ത്യയിലെ ചൈനീസ് എംബസിയില്‍ നിന്ന് സംഭാവന വാങ്ങിയതിന്റെതാണ് രേഖ. ഒട്ടേറെ പേര്‍ സംഘടനയ്ക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ഇതിലാണ് ചൈനീസ് എംബസിയുടെ പേരും പറയുന്നത്.
നിരവധി സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും സംഭാവന സ്വീകരിച്ചിട്ടുണ്ട് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍. എന്നാല്‍ നിലവില്‍ ചൈനയുമായി തര്‍ക്കമുള്ള സാഹചര്യത്തിലാണ് ബിജെപി പഴയ രേഖയുമായി വന്നിരിക്കുന്നത്. പണം ലഭിച്ച ശേഷം രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനക്ക് അനുകൂലമായ ചില പഠനങ്ങള്‍ നടത്തിയെന്നും ബിജെപി ആരോപിച്ചു.

ഇന്ത്യയും ചൈനയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ആവശ്യകത സംബന്ധിച്ച് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ഒട്ടേറെ പഠനം നടത്തിയിരുന്നു. ഇത് സംഭാവന ലഭിച്ചതിനുള്ള പ്രത്യുപാകാരമാണെന്ന് ബിജെപി സോഷ്യല്‍ മീഡിയ വിഭാഗം മേധാവി അമിത് മാളവ്യ അവകാശപ്പെടുന്നു.
ചൈനയുമായി ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെയും വ്യാപാര പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെയും ആവശ്യകത രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ഊന്നിപ്പറഞ്ഞിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. ചൈനയാണ് ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ ലാഭം കൊയ്യുന്നത്. ഇക്കാര്യം അവഗണിച്ചാണ് ഇന്ത്യയ്ക്ക് നേട്ടമുണ്ടാകുമെന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ കണ്ടെത്തിയത്- അമിത് മാളവ്യ പറയുന്നു.

ചൈനയുടെ സംഭാവന ലഭിച്ച ശേഷം ചൈനയ്ക്ക് അനുകൂലമായ നിലപാടാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ സ്വീകരിച്ചത്. ഇത് രാജ്യത്തിന്റെ വ്യാപാര കമ്മി 33 ഇരട്ടിയാകാന്‍ ഇടയാക്കി. ഇത് സംഭാവനയല്ല, കൈക്കൂലിയാണ്. കോണ്‍ഗ്രസും ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ 2008ല്‍ ധാരണയുണ്ടാക്കിയോ എന്നും അമിത് മാളവ്യ ചോദിച്ചു.
കോണ്‍ഗ്രസും ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ രഹസ്യ ബന്ധം നിലനില്‍ക്കുന്നുണ്ട്. ഇത് രാജ്യത്തെ ജനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് മറച്ചുവയ്ക്കുകയായിരുന്നു. രാജ്യ താല്‍പ്പര്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസ് എല്ലാ ധാരണകളും പരസ്യമാക്കണം. 90 ലക്ഷം രൂപയാണ് ചൈനയില്‍ നിന്ന് സംഭാവന സ്വീകരിച്ചിരിക്കുന്നതെന്നും അമിത് മാളവ്യ ആരോപിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (11 minutes ago)

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (2 hours ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (2 hours ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (2 hours ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്...  (3 hours ago)

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (3 hours ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (4 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (5 hours ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (5 hours ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (5 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (6 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (6 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (6 hours ago)

Malayali Vartha Recommends