സിബിഎസ്ഇ മൂല്യനിര്‍ണ്ണയം സംബന്ധിച്ച പുതിയ വിജ്ഞാപനം പുറത്തിറക്കി... ജൂലായ് 15-നകം 10,12 ക്ലാസുകളുടെ ഫലം പ്രസിദ്ധീകരിക്കും

സിബിഎസ്ഇ മൂല്യനിര്‍ണ്ണയം സംബന്ധിച്ച പുതിയ വിജ്ഞാപനം പുറത്തിറക്കി. ജൂലായ് 15-നകം 10,12 ക്ലാസുകളുടെ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് വിജ്ഞാപനത്തിലുള്ളത്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് വിജ്ഞാപനം ഇറക്കിയത്. 'ജൂലായ് ഒന്നുമുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കി.
ഏറ്റവും മികച്ച മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിനായി എടുക്കുക. മൂന്ന് പരീക്ഷകള്‍ മാത്രമാണ് എഴുതിയതെങ്കില്‍ രണ്ട് വിഷയങ്ങളുടെ മാര്‍ക്കിന്റെ ശരാശരി മാര്‍ക്ക് പരിഗണിക്കും' വിജ്ഞാപനത്തില്‍ പറയുന്നു. ഒന്നോ രണ്ടോ പരീക്ഷകള്‍ മാത്രം എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണല്‍ അസെസ്മെന്റ് പരിഗണിച്ചാകും മൂല്യനിര്‍ണ്ണയം.
മാര്‍ക്ക് കുറവാണെന്ന് തോന്നുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷണല്‍ പരീക്ഷ നടത്തും. ഓപ്ഷണല്‍ പരീക്ഷ എഴുതുന്നവര്‍ക്ക് അതില്‍ ലഭിക്കുന്ന മാര്‍ക്കായിരിക്കും അന്തിമമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























