പെന്‍സില്‍ മോഷ്ടിച്ചതിന് പ്രിന്‍സിപ്പലിന്റെ മര്‍ദനം; മൂന്നാം ക്ലാസുകാരന്‍ ചോര ഛര്‍ദ്ദിച്ച് മരിച്ചു

പെന്‍സില്‍ മോഷ്ടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ മര്‍ദനം ഏറ്റുവാങ്ങിയ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ഉത്തര്‍ പ്രദേശിലെ ബരാബന്‍കിയിലുള്ള ധ്വാരികാ പ്രസാദ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം സ്‌കൂളില്‍ പുതുതായി ചേര്‍ന്ന രണ്ട് കുട്ടികളില്‍ ഒരാളാണ് കൊല്ലപ്പെട്ട ഏഴുവയസുകാരന്‍. ക്ലാസ് തുടങ്ങി കുറച്ച് സമയങ്ങള്‍ക്ക് ശേഷം തങ്ങളുടെ പെന്‍സില്‍, റബ്ബര്‍ എന്നിയവ കാണാനില്ലെന്ന പരാതിയുമായി ചില കുട്ടികള്‍ പ്രിന്‍സിപ്പലിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നടത്തിയ പരിശോധനയില്‍ ഇവ പുതുതായി ചേര്‍ന്ന കുട്ടികളില്‍ ഒരാളില്‍ നിന്നും കണ്ടെത്തി.
കുട്ടിയുടെ നടപടിയില്‍ പ്രകോപിതനായ അധ്യാപകന്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നു. തുടര്‍ന്ന് സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയ കുട്ടി വയറു വേദന അനുഭവപ്പെടുന്നതായി മാതാപിതാക്കളെ അറിയിച്ചു. ഇതിനിടയില്‍ കുട്ടി ചോര ശര്‍ദ്ദിക്കുക കൂടി ചെയ്തതോടെ രക്ഷിതാക്കള്‍ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















