ബീഫ് നിരോധനം രാജ്യാന്തര തലത്തില്‍ ഉയര്‍ത്തണമെന്ന് ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി

ബീഫ് നിരോധനം രാജ്യന്തര തലത്തിലേക്ക് ഉയര്‍ത്തണമെന്ന് മത നേതാവ് ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. പശുക്കളെ സംരക്ഷിക്കുന്നതിന് പുതിയ നിയമം കൊണ്ടുവരണം. ഇതിന് വേണ്ട നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉടന്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു മതപരമായ ചടങ്ങില്‍ സംസാരിക്കവെയാണ് ശങ്കരാചാര്യ ആവശ്യങ്ങള്‍ ഉന്നയിച്ചത്. ഹിന്ദു അനുകൂല സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്ന ഈ അവസരമാണ് പശുക്കളെ സംരക്ഷിക്കുന്നതിന് നിയമം കൊണ്ടുവരാന്‍ പറ്റിയ സാഹചര്യം. അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.
മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ബീഫ് നിരോധനം ഏര്‍പ്പെടുത്തിയതിന് എതിരെ ശബ്ദമുയര്‍ത്തിയ മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ടേയ ഖഢ്ജുവിനെയും അദ്ദേഹം കണക്കിന് വിമര്‍ശിച്ചു. \'ഘര്‍ വാപസി\' തെറ്റായ നടപടിയാണെന്ന് വിമര്‍ശിച്ച അദ്ദേഹം നടപടിയുമായി മുന്നോട്ടുപോകുന്ന ബി.ജെ.പിയെയും ഹിന്ദു സംഘടനകളെയും കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















