മൊബൈല്‍ നിരക്കുകള്‍ ട്രായി വെട്ടിക്കുറച്ചു; പുതുക്കിയ നിരക്കുകള്‍ മെയ് ഒന്നുമുതല്‍

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായി) വെട്ടിക്കുറച്ച മൊബൈല്‍ നിരക്കുകള്‍ മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. റോമിങിനായി ട്രായ് ഒരുക്കുന്ന പ്രത്യേക താരിഫ് പ്ലാനും ഇതിനൊപ്പം നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഔഡ്‌ഗോയിങ് കോളുകള്‍ക്ക് മുമ്പുണ്ടായിരുന്ന മിനിട്ടിന് ഒരു രൂപ എന്ന നിരക്ക് 80 പൈസയായാണ് ട്രായി വെറ്റിക്കുറച്ചത്. എസ്.ടി.ഡി കോളുകള്‍ക്ക് മുമ്പുണ്ടായിരുന്ന മിനിട്ടിന് ഒരു രൂപ അമ്പത് പൈസ എന്നത് ഒരു രൂപ പതിനഞ്ച് പൈസ എന്ന നിരക്കായും ട്രായി പുതുക്കിയിട്ടുണ്ട്.
റോമിങ് സമയത്ത് ഇംഗമിങ് കോളുകള്‍ക്ക് എര്‍പ്പെടുത്തിയിരുന്ന നിരക്കുകളും ട്രായി പുതുക്കിയിട്ടുണ്ട്. 75 പൈസ എന്നത് 45 പൈസ എന്ന നിലയിലേക്കാണ് ചുരുക്കിയത്. ഒരു രൂപ എന്ന എസ്.എം.എസ്. നിരക്ക് 25 പൈസയായും എസ്.ടി.ഡി. എസ്.എം.എസുകള്‍ക്ക് 1.50 രൂപയില്‍ നിന്നും 38 പൈസയായും കുറച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യമനുസരിച്ച് കോള്‍ നിരക്കുകള്‍ 20 ശതമാനമായും എസ്.എം.എസ. നിരക്കുകള്‍ 75 ശതമാനമായുമാണ് കുറച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പുതിയ താരിഫ് പ്ലാനിന്റെ ഭാഗമായി റോമിങിലെ ഇംഗമിങ് കോളുകള്‍ സൗജന്യമാക്കുന്നതിനുള്ള ശ്രമങ്ങളും ട്രായി ആരംഭിച്ചിട്ടുണ്ട്. ഇതിനുള്ള ചര്‍ച്ചകള്‍ ഔദ്യോഗിക തലത്തില്‍ പുരോഗമിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















