ലിഫ്റ്റില്‍ അകപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രിയെ രക്ഷപ്പെടുത്തി

ലിഫ്റ്റില്‍ അകപ്പെട്ടുപോയ കേന്ദ്ര ആഭ്യന്തര മന്ത്രിയെ ലിഫ്റ്റ് വെട്ടിപ്പൊളിച്ച് രക്ഷപ്പെടുത്തി. തെക്കന്‍ ഡല്‍ഹി വസന്ത്കുഞ്ചിലെ സെന്‍ട്രല്‍ റിസര്‍വ് സേന (സി.ആര്‍.പി.എഫ്.) ആസ്ഥാനത്തെ ലിഫ്റ്റിലാണ് മന്ത്രി കുടുങ്ങിയത്. ഒടുവില്‍ സിനിമാസ്‌റ്റൈലില്‍ ലിഫ്റ്റിന്റെ മേല്‍ക്കൂര പൊളിച്ചാണ് രക്ഷപ്പെടുത്തിയത്.
ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെസി.ആര്‍.പി.എഫിന്റെ ശൗര്യദിവസ് ചടങ്ങിനെത്തിയപ്പോഴാണ് മന്ത്രി ലിഫ്റ്റില്‍ കുടുങ്ങിയത്. ഒന്നാം നിലയിലേക്ക് പോകാനായി ലിഫ്റ്റില്‍ കയറിയ മന്ത്രിയോടൊപ്പം സി.ആര്‍.പി.എഫ്. ഡയറക്ടര്‍ ജനറല്‍ പ്രകാശ് മിശ്രയും ആഭ്യന്തരസഹമന്ത്രി ഹരിഭായ് പാര്‍തിഭായ് ചൗധരിയും പ്രത്യേക ഉദ്യോഗസ്ഥന്‍ ബി.കെ. സിങ്ങുമുണ്ടായിരുന്നു. ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെ മന്ത്രിയും സംഘവും ഉടന്‍ അപായ ബട്ടണ്‍ അമര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ലിഫ്റ്റിന്റെ മേല്‍ക്കൂര പൊളിച്ച് കസേര ഇറക്കി അതിലിരുത്തിയാണ് 63കാരനായ ആഭ്യന്തരമന്ത്രിയെ രക്ഷപ്പെടുത്തിയത്.
മൂന്നുപേര്‍ക്കുമാത്രം കയറാന്‍ കഴിയുന്ന ലിഫ്റ്റില്‍ നാലുപേര്‍ കയറിയതാണ് പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















