ഡല്‍ഹിയില്‍ കാറിനുള്ളില്‍ യുവതിക്കു പീഡനം

ഡല്‍ഹിയില്‍ കാറിനുള്ളില്‍ യുവതിക്കു പീഡനം. ടാക്‌സി കാര്‍ ഡ്രൈവറാണു യുവതിയെ പീഡിപ്പിച്ചത്. മെട്രോ സ്റ്റേഷനില്‍നിന്നു വീട്ടിലേക്കു പേകാന്‍ ടാക്‌സി വിളിച്ച യുവതിയാണു പീഡിപ്പിക്കപ്പെട്ടത്. ദ്വാരകാ മെട്രോ സ്റ്റേഷനില്‍നിന്നു മധുവിഹാറിലെ വീട്ടിലേക്കു പോകുന്നതിനായാണു വ്യാഴാഴ്ച രാത്രി 10:30നു യുവതി ടാക്‌സി വിളിച്ചത്.
എന്നാല്‍ മധുവിഹാറിലേക്കു പോകുന്നതിനു പകരം രാജാപുരിയിലേക്കാണു ഡ്രൈവര്‍ കാര്‍ കൊണ്ടുപോയത്. ഇത് ഇന്ധനം നിറയ്ക്കാനാണെന്നായിരുന്നു ഡ്രൈവര്‍ യുവതിയോടു പറഞ്ഞത്. എന്നാല്‍, ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ കാര്‍ നിര്‍ത്തിയ ഡ്രൈവര്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ കരച്ചില്‍ കേട്ട് ഇതുവഴി കടന്നു പോയവരാണു പോലീസില്‍ വിവരമറിയിച്ചത്.
പോലീസ് എത്തിയപ്പോഴേക്കും ഇയാള്‍ കാറോടിച്ചു പോയെങ്കിലും പോലീസ് ഇയാളെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. തട്ടിക്കൊണ്ടുപോകല്‍, പീഡനം എന്നീ കുറ്റങ്ങളാണു ടാക്‌സി ഡ്രൈവര്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്. രണ്ടു മാസങ്ങള്‍ക്കു മുമ്പാണു യുബര്‍ ടാക്‌സി കാറിനുള്ളില്‍ വച്ചു മറ്റൊരു യുവതി പീഡിപ്പിക്കപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















