Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പടര്‍ന്നു പന്തലിച്ചതിനു പിന്നിലെ ആ കൈകള്‍ .. ആരാണ് വികാസ് ദുബെ? കൊടുംക്രിമിനലിന്റെ ചരിത്രം ഇങ്ങനെ....

06 JULY 2020 08:41 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂരുവിൽ ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം

സിജെപിയുടെ തിരം​ഗ മാർച്ച്... ഡൽഹിയിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്രം.... കൊണാട്ട് പ്ലേസ് മേഖലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.

വാർഷിക വോട്ടർ പട്ടിക പരിഷ്ക്കരണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ... കേരളമടക്കം എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിലാണ് നടപടി

രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ

കാണ്‍പൂരില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ ക്രിമിനല്‍ സംഘത്തിന്റെ തലവന്‍ വികാസ് ദുബെക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ് . മകനെ കണ്ടെത്തിയാല്‍ എന്‍കൗണ്ടര്‍ നടത്തി കൊന്നു കളയാമെന്നു വികാസ് ദുബെയുടെ അമ്മയും പറയുന്നു.

ആരാണ് ഈ വികാസ് ദുബെ ?

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് വികാസ്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ നിര്‍ബാധം വിലസാന്‍ ഇയാള്‍ക്ക് സാധിച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ അയാള്‍ക്ക് വ്യക്തമായ സ്വാധീനം ഉണ്ടായിരുന്നു. കാണ്‍പൂരിലെ ചൗബേപൂര്‍ പൊലീസ് സ്റ്റേഷനില്‍ മാത്രം ദുബെയുടെ പേരില്‍ 60ല്‍ അധികം കേസുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. പല തവണ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ജാമ്യം സംഘടിപ്പിച്ച് പുറത്ത് കടക്കുകയായിരുന്നു. കൊലപാതകം മാത്രമല്ല ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം 2001ല്‍ പൊലീസ് സ്റ്റേഷനുള്ളില്‍ കടന്നുചെന്ന് ബിജെപി നേതാവും മന്ത്രിയുമായിരുന്ന സന്തോഷ് ശുക്ലയെ വെടിവെച്ചു കൊന്ന കേസിലെ പ്രധാന പ്രതിയാണ് വികാസ്. കൊലപാതകത്തിന് ശേഷം കോടതിയില്‍ കീഴടങ്ങിയ ദുബെ ജാമ്യം കിട്ടി പുറത്ത് വരുകയായിരുന്നു. 2000 -ല്‍ താരാചന്ദ് ഇന്റര്‍ കോളേജിന്റെ വൈസ് പ്രിന്‍സിപ്പല്‍ സിദ്ധേശ്വര്‍ പാണ്ഡേയെ വെടിവെച്ചു കൊന്ന കേസിലെ പ്രതി.തെളിവുസംഘടിപ്പിക്കാന്‍ പോലീസിന് സാധിക്കാത്തതിനാല്‍ ജാമ്യം ലഭിച്ചു. 2004 -ല്‍ ഒരു കേബിള്‍ ടിവി വ്യവസായിയെ കൊലപ്പെടുത്തി. 2018 -ല്‍ സ്വന്തം സഹോദരനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസും ഇതില്‍ ഉള്‍പ്പെടുന്നു.

കാണ്‍പൂരിലെ ശിവ്ലി ഗ്രാമത്തിലാണ് ദുബെ വര്‍ഷങ്ങളായി താവളമടിച്ചിരുന്നത്. ഈ വീടിനെ ഒരു കോട്ട പോലെ സന്നാഹപ്പെടുത്തിയിരുന്നു. ദുബെയുടെ സമ്മതമില്ലാതെ ഈ വീടിരിക്കുന്നതിനടുത്തൊന്നും ആര്‍ക്കും പ്രവേശിക്കാന്‍ പോലും കഴിയില്ലായിരുന്നു. മായാവതിയുടെ ബിഎസ്പിയുടെ സഹായത്തോടെയാണ് ദുബെ വളര്‍ന്നു പന്തലിച്ചത്. 2002ല്‍ ബിഎസ്പി ഭരണം വന്നതിനു ശേഷം ഇയാള്‍ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ സമ്പാദിച്ചു കൂട്ടി. തന്റെ പ്രദേശത്ത് തെരഞ്ഞെടുപ്പുകളില്‍ ആര് ജയിക്കണമെന്നത് നിശ്ചയിക്കുന്നതും ദുബെയാണ്.

ദുബെയ്‌ക്കെതിരെ അറുപതോളം ക്രിമിനല്‍ കേസുകളാണ് പോലീസ് സ്റ്റേഷനില്‍ ഉള്ളത്.യുപിയിലെ വിവിധ ജില്ലകളില്‍ ഇവര്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ദുബെയുടെ വീട് റെയ്ഡ് നടത്തിയിരുന്നു. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് അദ്ദേഹം വീട് വെച്ചിരുന്നത് എന്ന് കാലങ്ങളായി അക്ഷേപം ഉയര്‍ന്നിരുന്നു എന്നാല്‍ അതിന്മേല്‍ നടപടിയെടുക്കാന്‍ നഗരസഭാ അധികൃതര്‍ മുന്നോട്ട് വന്നത് ഇപ്പോള്‍ ആണ്. ബംഗ്ലാവ് ഇടിച്ചു നിരത്തുന്നതിനിടെ ദുബെയുടെ കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന നിരവധി കാറുകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്.
പൊലീസ് ഈ കേന്ദ്രം തകര്‍ത്തപ്പോഴാണ് ബങ്കറും അതിലെ സ്‌ഫോടകവസ്തുക്കളടക്കമുള്ള ആയുധങ്ങളും കണ്ടെത്തിയത്. വലിയ തോതിലുള്ള ആയുധശേഖരം പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞെന്ന് കാണ്‍പൂര്‍ ഐജി മോഹിത് അഗര്‍വാള്‍ പറയുന്നു. ഇതെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.
പൊലീസിനു നേരെ നടന്ന ആക്രമണത്തില്‍ ഇരുന്നൂറിനും മുന്നൂറിനുമിടയില്‍ വെടിയുതിര്‍ക്കലുകള്‍ ദുബേയുടെ ആള്‍ക്കാരുടെ ഭാഗത്തു നിന്നുണ്ടായെന്ന് ഐജി പറയുന്നു. അഞ്ച് പൊലീസ് ആയുധങ്ങള്‍ ഇവര്‍ കൊള്ളയടിക്കുകയുമുണ്ടായി. ഒരു പിസ്റ്റള്‍ മാത്രമാണ് ഇക്കൂട്ടത്തില്‍ തിരികെ കിട്ടിയത്.

ഇന്നലെ രാവിലെയാണ് ദുബെയുടെ താവളം പൊലീസ് തകര്‍ത്തത്. വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തിയായിരുന്നു തകര്‍ക്കല്‍. ഇതിനായി, ആക്രമണം നടന്ന ദിവസം പൊലീസിനെ തടയാന്‍ ഉപയോഗിച്ച ജെസിബി തന്നെയാണ് ഉപയോഗപ്പെടുത്തിയത്.
പൊലീസ് സംഘം വരുന്നതറിഞ്ഞ് ഗ്രാമത്തിലെ വഴികളിലുടനീളം തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു ദുബെയുടെ ആള്‍ക്കാര്‍. ദുബെയുടെ വീടിനടുത്ത് ജെസിബി കുറുകെയിട്ടാണ് തടസ്സമുണ്ടാക്കിയിരുന്നത്. ഇവിടെ വാഹനം നിര്‍ത്തി പുറത്തിറങ്ങിയ പൊലീസുകാര്‍ക്കു നേരെ ദുബെയുടെ സംഘം മട്ടുപ്പാവില്‍ നിന്ന് വെടിവെക്കുകയായിരുന്നു. 30 പൊലീസുകാരാണ് സംഘത്തിലുണ്ടായിരുന്നത്. ദുബെയുടെ സംഘത്തില്‍ അറുപതോളം പേരുണ്ടായിരുന്നു. തലയറുത്തു മാറ്റിയ നിലയിലായിരുന്നു ഡിഎസ്പി ദേവേന്ദ്ര മിശ്രയുടെ മൃതതദേഹം. കാല്‍വിരലുകള്‍ മുറിച്ചെടുത്തിരുന്നു. കോടാലി ഉപയോഗിച്ചാണ് കാല്‍വിരലുകള്‍ മുറിച്ചെടുത്തതെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നു.കാണ്‍പൂര്‍ സംഭവത്തിനു ശേഷം ദുബെ ഒളിവിലാണ്. ഇതുവരെ പിടികിട്ടിയിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (29 minutes ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (43 minutes ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (53 minutes ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (1 hour ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (1 hour ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (2 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (2 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (2 hours ago)

അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണന റേഷൻ കാർഡ് തിരിച്ചേൽപ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടി  (2 hours ago)

നെടുമ്പാശേരി കാറപകടം... പ്രതി സുഹൈൽ സജീവന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ  (3 hours ago)

യുഎസ്സിൽ സ്‌കൂളിന് നേരെയുണ്ടായ വെടിവെയ്പ്പിൽ കുട്ടികളടക്കം നാല് പേർ മരിച്ചു...  (3 hours ago)

 ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം കുടുംബാംഗങ്ങൾക്കു കൈമാറും  (3 hours ago)

Malayali Vartha Recommends