Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

സംഘര്‍ഷമുണ്ടായ ഗല്‍വാന്‍ താഴ്വരയില്‍നിന്ന് ഇന്ത്യ ചൈന സേനകള്‍ കുറച്ചു പിന്നോട്ടു പോയതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍

06 JULY 2020 01:59 PM IST
മലയാളി വാര്‍ത്ത

സംഘര്‍ഷമുണ്ടായ ഗല്‍വാന്‍ താഴ്വരയില്‍നിന്ന് ഇന്ത്യ ചൈന സേനകള്‍ കുറച്ചു പിന്നോട്ടു പോയതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഗല്‍വാനിലെ പട്രോള്‍ പോയിന്റ് 14ല്‍നിന്ന്, ഇരു സേനകള്‍ തമ്മിലുണ്ടായ ചര്‍ച്ചകളിലെ ധാരണപ്രകാരമാണ് പിന്‍മാറ്റം. ഏകദേശം രണ്ടു കിലോമീറ്ററോളം പിന്‍വാങ്ങിയെന്നാണ് വിവരം. ഇരു സേനകളും മുഖാമുഖം നില്‍ക്കുന്ന അവസ്ഥ ഒഴിവാക്കാനുള്ള മാറ്റം മാത്രമാണിതെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഗല്‍വാന്‍ നദി കവിഞ്ഞൊഴുകുകയാണ്. ഇതു ചൈനീസ് സേന നില്‍ക്കുന്ന പ്രദേശത്തു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതും പിന്മാറ്റത്തിനു കാരണമാണ്. അതേസമയം, നേരത്തേയും ചൈന പിന്മാറിയിരുന്നെങ്കിലും വീണ്ടും വന്നതിനെത്തുടര്‍ന്നാണ് ജൂണ്‍ 15ന് സംഘര്‍ഷമുണ്ടാവുകയും 20 സൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്തത്.

ഈ സാഹചര്യത്തെത്തുടര്‍ന്ന് ഇന്ത്യന്‍ സേന മേഖലയില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. എന്നാല്‍ പാംഗോങ്ങിലും മറ്റും ചൈനീസ് സേന പിന്‍വാങ്ങിയിട്ടില്ല.
സേനാതല ചര്‍ച്ചയിലെ ധാരണപ്രകാരം ഘട്ടംഘട്ടമായുള്ള പിന്മാറ്റം ചൈനീസ് സേന ആരംഭിച്ചോയെന്ന് ഉറപ്പാക്കാന്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ പരിശോധന. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നേരിട്ടെത്തി ഇക്കാര്യം പരിശോധിക്കാന്‍ ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളിലേക്ക് ഇന്ത്യയുടെ പട്രോള്‍ സംഘങ്ങള്‍ നീങ്ങിയതായി സേനാ വൃത്തങ്ങള്‍ പറഞ്ഞു.
സമാനരീതിയില്‍ പരിശോധനയ്ക്കു പോയപ്പോഴാണു ജൂണ്‍ 15നു ഗല്‍വാനില്‍ ഇന്ത്യന്‍ സേന ആക്രമണത്തിനിരയായത്. അതിനാല്‍, പട്രോളിങ്ങില്‍ അതീവ ജാഗ്രത പാലിക്കാന്‍ സേനാംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈനീസ് സേന ആദ്യം പിന്‍മാറിയ ശേഷമേ അതിര്‍ത്തിയിലെ സേനാ സന്നാഹങ്ങള്‍ പിന്‍വലിക്കൂ എന്നാണ് ഇന്ത്യയുടെ നിലപാട്.

കഴിഞ്ഞയാഴ്ച നടന്ന സേനാതല ചര്‍ച്ചയില്‍ പാംഗോങ് ഒഴികെയുള്ള സ്ഥലങ്ങളില്‍ നിന്നു ഘട്ടംഘട്ടമായുള്ള പിന്‍മാറ്റത്തിന് ഇരു സേനകളും രൂപരേഖ തയാറാക്കിയിരുന്നു. സേനാ വാഹനങ്ങള്‍, ടെന്റുകള്‍, സേനാംഗങ്ങള്‍ എന്നിവ പല ഘട്ടങ്ങളിലായി പിന്നോട്ടു നീങ്ങി, അതിര്‍ത്തിയില്‍ സേനകള്‍ മുഖാമുഖം നില്‍ക്കുന്ന സ്ഥിതി ഒഴിവാക്കുകയാണു ലക്ഷ്യം. ഓരോ ഘട്ടത്തിനു ശേഷവും 3 ദിവസ ഇടവേള നല്‍കും. ധാരണപ്രകാരമുള്ള പിന്‍മാറ്റം എതിര്‍പക്ഷം നടത്തിയിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ വേണ്ടിയാണിത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (5 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (5 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (5 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (6 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (6 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (6 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (7 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (7 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (7 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (9 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (9 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (9 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (10 hours ago)

Malayali Vartha Recommends