മകന്റെ വിധവയെ പിതാവ് വിവാഹം കഴിച്ചു

ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ രണ്ടു വര്‍ഷം മുമ്പ് വിധവയായ മരുമകളെ ഭര്‍തൃപിതാവ് വിവാഹം കഴിച്ചു. കൃഷ്ണരാജ് സിംഗ് രാജ്പുത് എന്നയാളാണ് പുത്രവധുവിനെ ഭാര്യയാക്കിയത്.
കൃഷ്ണ സിംഗിന്റെ മകനായ ഗൗതം സിംഗ് മരിച്ചതോടെ അയാളുടെ 22-കാരിയായ ഭാര്യ ആരതിയെ കൃഷ്ണ സിംഗ് സംരക്ഷിച്ച് വരികയായിരുന്നു.
യുവതിയുടെ ഒറ്റപ്പെടലും ഭാവി ജീവിതവും കണക്കിലെടുത്താണ് അവളെ താന്‍ വിവാഹം കഴിച്ചതെന്ന് കൃഷ്ണ സിംഗ് പറഞ്ഞു.
പുനര്‍ വിവാഹം അനുവദിക്കുന്ന ക്ഷത്രിയ മഹാസഭാംഗങ്ങളാണ് കൃഷ്ണ സിംഗും മരുമകളും. സമുദായ നേതൃത്വത്തിന്റെ അനുമതിയോടെയാണ് വിവാഹം നടത്തിയത്.
2016-ലായിരുന്നു കൃഷ്ണ സിംഗിന്റെ മകനായ ഗൗതം സിംഗും ആരതിയും തമ്മില്‍ വിവാഹം കഴിച്ചത്. 2018-ല്‍ ഗൗതം മരിച്ചു.
https://www.facebook.com/Malayalivartha


























