പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം ബാങ്കിലാക്കാന്‍ മോഡി; അതിസമ്പന്ന ക്ഷേത്രങ്ങളിലെ സ്വര്‍ണം ബാങ്കിലേക്ക് മാറ്റാനുള്ള നിക്ഷേപ പദ്ധതിയുടെ ഭാഗം

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം ബാങ്കില്‍ നിക്ഷേപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രമം.
ഇന്ത്യയിലെ അതിസമ്പന്നമായ ക്ഷേത്രങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണം ബാങ്കിലേക്ക് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പദ്മനാഭസ്വാമി ക്ഷേത്രവും വരുന്നത്.
ക്ഷേത്രങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണം ബാങ്കിലേക്ക് മാറ്റാനുള്ള നിക്ഷേപ പദ്ധതിയുമായി നരേന്ദ്രമോഡി സര്‍ക്കാര്‍ ക്ഷേത്രഭാരവാഹികളെ സമീപിക്കാന്‍ ഒരുങ്ങുന്നെന്ന് സൂചന. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച സ്വര്‍ണ്ണം നിക്ഷേപിച്ച് പലിശ നേടൂ എന്ന പദ്ധതിയുമായി പ്രധാന ക്ഷേത്രങ്ങളെ സമീപിക്കാന്‍ ഒരുങ്ങുകയാണത്രേ സര്‍ക്കാര്‍.
പ്രധാന ക്ഷേത്രങ്ങളിലായി 3,000 ത്തിലധികം ടണ്‍ സ്വര്‍ണനിക്ഷേപമുണ്ടെന്നാണ് അനുമാനം. ഇത് അമേരിക്കയുടെ കരുതല്‍ ധനത്തേക്കാള്‍ അധികമാണത്രേ. കേരളത്തിലെ പദ്മനാഭസ്വാമി ക്ഷേത്രം, മുംബൈയിലെ ശ്രീ സിദ്ധിവിനായക് ക്ഷേത്രം, തിരുപ്പതി ക്ഷേത്രം എന്നിവയൊക്കെ പട്ടികയിലുണ്ട്. ഇവരെ ആകര്‍ഷിക്കാന്‍ ഉതകുന്ന വിധത്തില്‍ പദ്ധതി പുനരാവിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബാങ്കില്‍ നിക്ഷേപിക്കുന്ന സ്വര്‍ണം കൂടുതല്‍ സുരക്ഷിതമായിരിക്കുമെന്ന ആശയമാണ് വില്‍ക്കുന്നത്. എന്നാല്‍ പരമ്പരാഗതമായ പലക്ഷേത്രങ്ങളും ഈ പദ്ധതിയെ എതിര്‍ക്കുമെന്നാണ് സൂചന. സ്വര്‍ണം ഉരുക്കി സൂക്ഷിക്കുന്നതിന് അവര്‍ എതിരാണ്. കൂടാതെ ദേവീദേവന്മാര്‍ക്ക് സമര്‍പ്പിച്ച സ്വര്‍ണ്ണം ബാങ്കിലിട്ട് പലിശവാങ്ങുന്നത് പാപമാണെന്ന വിശ്വാസവും ഇതിന് പ്രതിബന്ധമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















