നിയന്ത്രണരേഖയില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ ജവാന് വീരമൃത്യു വരിച്ചു.... തുടര്‍ച്ചയായി മൂന്നാം ദിവസമാണ് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക്ക് പ്രകോപനം
നിയന്ത്രണരേഖയില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ ജവാന് വീരമൃത്യു വരിച്ചു. രജൗരി ജില്ലയിലെ നൗഷേര സെക്ടറിലായിരുന്നു ആക്രമണം.ഹവീല്‍ദാര്‍ സംബുര് ഗുരുങ് (36) ആണു മരിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സംബുറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാക്ക് സേനയെ ലക്ഷ്യമിട്ട് ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചതായി പ്രതിരോധ വക്താവ് ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക്ക് പ്രകോപനം. കഴിഞ്ഞ രണ്ടു ദിവസം പാക് ആക്രമണത്തില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha