Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എം.പിമാരുടെ ഹോട്ടല്‍ സുഖവാസം: ഖജനാവിന് ബാധ്യത 35 കോടി

13 APRIL 2015 03:21 PM IST
മലയാളി വാര്‍ത്ത.

നമുക്കും രാജ്യത്തിനും എന്തെങ്കിലും നന്‍മചെയ്യും എന്നു കരുതി വോട്ടുനല്‍കി ജയിപ്പിച്ച എം പിമാര്‍ ആഡംബര ഹോട്ടലുകളില്‍ സുഖിക്കുന്നു. ആ വകയില്‍ അവര്‍ ഖജനാവിന് നല്‍കിയത് 35 കോടിയുടെ അധിക ബാധ്യത. രാജ്യതലസ്ഥാനത്ത് വീടില്ലാത്ത എം.പിമാര്‍ തമ്പടിക്കുന്ന ഹോട്ടല്‍ മുറികളുടെ വാടകയിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊടുത്തുതീര്‍ക്കാനുള്ളത് 35 കോടി രൂപ. ഇതോടെ പാര്‍ലമെന്റ് സമ്മേളനം നടക്കാത്ത സമയങ്ങളിലെ ഹോട്ടല്‍ സുഖവാസം അവസാനിപ്പിക്കാനുള്ള നിയമനിര്‍മ്മാണത്തിന് കേന്ദ്രം ഒരുങ്ങുന്നു.
ഏപ്രില്‍ ആറുവരെയുള്ള കണക്ക് അനുസരിച്ച് പതിനാറാം ലോക്‌സഭയിലെ 543 അംഗങ്ങളില്‍ 35 പേര്‍ ഒരു വര്‍ഷമായി അശോക ഹോട്ടലിലാണ് മുറിയെടുത്ത് താമസിക്കുന്നത്. 2014 മെയ് 16 മുതലാണ് ഇവര്‍ ഇവിടം താവളമാക്കിയത്. ഇവരുടെ വാടകതന്നെ കോടികള്‍ വരും. ഹോട്ടലില്‍ സ്ഥിരം മുറിയെടുക്കുന്ന ഇവര്‍ പാര്‍ലമെന്റ് ചേരാത്ത സമയങ്ങളില്‍ മുറി പൂട്ടിയിടുകയാണ് പതിവ്. അല്ലെങ്കില്‍ എം.പിമാരുടെ സുഹൃത്തുക്കളോട ബന്ധുക്കളോ സഹായികളോ മുറി സ്വന്തമാക്കും. ഈ സമയത്തുള്ള വാടകയും സര്‍ക്കാര്‍ നല്‍കണം.
ഈ കണക്ക് ലഭ്യമായതോടെയാണ് എം.പിമാരുടെ സുഖവാസം അവസാനിപ്പിക്കാന്‍ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു തീരുമാനിച്ചത്. പാര്‍ലമെന്റ് സമ്മേളനമില്ലാത്ത സമയത്തെ വാടക ഒഴിവാക്കാന്‍ ചട്ടങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ വെങ്കയ്യ നായിഡു നീക്കം തുടങ്ങി. അധിക ചെലവ് സര്‍ക്കാര്‍ വഹിക്കേണ്ട കാര്യമില്ലെന്നും ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വേണമെങ്കില്‍ മാറ്റം വരുത്തുക തന്നെ വേണമെന്നാണ് നായിഡുവിന്റെ വാദം. ചട്ടങ്ങളില്‍ മാറ്റം വേണമെന്ന് ഹൗസ് കമ്മിറ്റി ചെയര്‍മാന്‍ അര്‍ജുന്‍ രാം മെഹ്‌വാളിനോട് നായിഡു ആവശ്യപ്പെട്ടു. ധനമന്ത്രി അരുണ ജെയ്റ്റ്‌ലി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, ഉപരിതലപാത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും സമിതിയിലുണ്ട്.
ആഡംബര ഹോട്ടലായ അശോകയിലെ സ്യൂട്ടിന് 12,000 രൂപയും മുറിക്ക് 9,000 രൂപയുമാണ് പ്രതിദിന വാടക. ഹോട്ടലില്‍ തങ്ങുന്നവരില്‍ അധികവും ആദ്യമായി ലോക്‌സഭയില്‍ എത്തിയവരാണ്. മറ്റുള്ളവര്‍ തങ്ങള്‍ക്ക് അനുവദിച്ച വീടുകളിലേക്ക് മാറിക്കഴിഞ്ഞൂ. അവശേഷിക്കുന്ന 35 പേര്‍ക്കും വീട് അനുവദിച്ചുവെങ്കിലും അറ്റകുറ്റപ്പണിയുടെ പേരില്‍ ഹോട്ടലില്‍ തന്നെ തങ്ങുകയാണിവര്‍. ചിലര്‍ കുറച്ചുകൂടി സൗകര്യമുള്ള വീടാണ് ആവശ്യപ്പെട്ടിരുക്കുന്നത്.
ലോക്‌സഭാംഗങ്ങള്‍ക്ക് താമസിക്കാന്‍ നഗരത്തിന്റെ ഹൃദയഭാഗത്തു യന്നെ എം.പി ഫഌറ്റുകളുണ്ട്. രാഷ്ട്രപതി ഭവനു സമീപമാണ് നോര്‍ത്ത് അവന്യൂ, സൗത്ത് അവന്യൂ ഫഌറ്റുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (3 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (4 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (4 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (6 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (6 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends