ശേഷാചലം വെടിവയ്പ്പ്: മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ ഉത്തരവ്

ആന്ധ്രയിലെ ശേഷാചലം വനത്തിലുണ്ടായ വെടിവയ്പില്‍ തമിഴ്‌നാട് സ്വദേശികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആറു പേരുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ ഉത്തരവ്. ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. കൊല്ലപ്പെട്ട ശശികുമാര്‍ എന്നയാളുടെ ഭാര്യ മുനിയമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഏറ്റുമുട്ടലില്‍ തമിഴ്‌നാട് സ്വദേശികളായ 20 പേരായിരുന്നു കൊല്ലപ്പെട്ടത്.
രക്തചന്ദന കൊള്ളക്കാരാണു കൊല്ലപ്പെട്ടതെന്നും സ്വരക്ഷയ്ക്കായാണു വെടിവച്ചതെന്നും പോലീസ് പറയുന്നുണ്‌ടെങ്കിലും വ്യാജ ഏറ്റുമുട്ടലാണു നടന്നതെന്നും ആരോപണമുണ്ട്. ചിറ്റൂരിലെ ശേഷാചലം കാട്ടില്‍ രക്തചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമിച്ച 20 പേരെ പൊലീസിന്റെ പ്രത്യേക ദൗത്യസേന ഏപ്രില്‍ ഏഴിനാണ് വെടിവച്ചു കൊന്നത്. കൊല്ലപ്പെട്ടവരില്‍ 13 പേര്‍ തമിഴ്‌നാട്ടുകാരായിരുന്നു. എന്നാല്‍ ഇവരെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കുകയായിരുന്നുവെന്നാണ് ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















