ഒടുവില്‍ രാഹുല്‍ഗാന്ധി തിരിച്ചെത്തുന്നു; കര്‍ഷകറാലിയില്‍ പങ്കെടുക്കും

ആശങ്കകള്‍ക്കും ആഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ഒടുവില്‍ രാഹുല്‍ രംഗപ്രവേശം ചെയ്യുന്നു. ഏറെ നാളായി അവധിയിലായിരുന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി തിരിച്ചെത്തുന്നു. ബുധനാഴ്ച ഡല്‍ഹിയിലെത്തുന്ന രാഹുല്‍ ഞായറാഴ്ച കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്ന കര്‍ഷറാലിയെ അഭിസംബോധന ചെയ്യും. എ.കെ ആന്റണിയാണു ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യമറിയിച്ചത്.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുമ്പായിരുന്നു രാഹുല്‍ അവധിയെടുത്തത്. തുടര്‍ന്ന് ഇതുവരെ രാഹുല്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ആദ്യം പത്തു ദിവസത്തിനു ശേഷം മടങ്ങിയെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് രണ്ടു തവണ അവധി നീട്ടിയെടുക്കുകയായിരുന്നു.
എന്നാല്‍ രാഹുല്‍ എവിടെയാണ് എന്നതു സംബന്ധിച്ചു ഇതുവരെ സൂചനകളൊന്നും കോണ്‍ഗ്രസ് നല്‍കിയിരുന്നില്ല. രാഹുല്‍ സുഖവാസത്തിലാണെന്നും ധ്യാനത്തിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ വിവിധ കോണുകളില്‍ നിന്നുണ്ടായെങ്കിലും സ്ഥിരീകരണമുണ്ടായില്ല.
പാര്‍ലമെന്റിന്റെ നിര്‍ണായകമായ ബജറ്റ് സമ്മേളനത്തില്‍ നിന്നും രാഹുല്‍ വിട്ടുനിന്നത് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ പ്രതിഷേധമുയരാന്‍ കാരണമായിരുന്നു. ഇതിനിടെ പല പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും രാഹുലിന്റെ അജ്ഞാത വാസത്തിനെതിരെ രംഗത്തെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















