നക്‌സല്‍ ആക്രമണം; കൊല്ലപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കും

ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കാന്‍ കേന്ദ്ര തീരുമാനം. ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായം വാഗ്ദാനം ചെയ്യുന്നതിനും കേന്ദ്രം ആലോചിക്കുന്നുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങാണ് ഇക്കാര്യം അറിയിച്ചത്. ഉദ്യേഗസ്ഥരുടെ ധൈര്യത്തില്‍ അഭിമാനം കൊള്ളുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട ഔദ്യേഗിക അറിയിപ്പ് ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ പിദ്‌മേല്‍ ഗ്രാമത്തില്‍ പ്രത്യേക ദൗത്യസംഘത്തിലെ ഏഴ് ഉദ്യോഗസ്ഥര്‍ നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 12ഓളം ഉദ്യോഗസ്ഥര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. 24 മണിക്കൂറിന് ഇടയിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ ഛത്തീസ്ഗഡിലെ ഖാന്‍കെര്‍ ജില്ലയില്‍ ഒരു ബി.എസ്.എഫ്. ജവാനും കൊല്ലപ്പെട്ടിരുന്നു. പ്രദേശത്തുതന്നെ 17 വാഹനങ്ങള്‍ക്കും അക്രമികള്‍ തീയിട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















