ഇന്ത്യന്‍ ചാനലുകളുടെ സംപ്രേക്ഷണം നിരോധിക്കണമെന്ന് പാക്കിസ്ഥാന്‍, നിയമ വിരുദ്ധമായാണു കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ഇന്ത്യന്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്നത്

നിരവധി ചേനലുകളാണ് ഇന്ത്യയിലും പാക്കിസ്ഥാനിലുമായി ഇപ്പോള്‍ ഉള്ളത്. എന്നാല്‍ ഇന്ത്യന്‍ ചോനലുകള്‍ ഇനി പാക്കിസ്ഥാനില്‍ സംപ്രേക്ഷണം ചെയ്യാന്‍ പാടില്ലെന്നാണ് പാക്കിസ്ഥാന്റെ പ്രധാന ആവശ്യം. ഇന്ത്യന്‍ ചാനലുകളുടെ സംപ്രേക്ഷണം പാക്കിസ്ഥാനില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഒരു എന്‍ജിഒയാണ് ഇതിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. നിയമ വിരുദ്ധമായാണു കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ഇന്ത്യന്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്നതെന്നും ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. ഇന്ത്യന്‍ ചാനലുകള്‍ പാക് വിരുദ്ധപരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നുവെന്നാരോപിച്ചാണു ഇത്തരമൊരു പ്രചരണം. പാക് ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിക്കു നല്‍കാനാണു ഒപ്പു ശേഖരണം നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























