യുഎസിന് ഐഎസിന്റെ ഭീഷണി, യുഎസ് ചുട്ടെരിക്കുമെന്ന് ഇസ്‌ലാമിക് സ്‌റ്റേറ്റ് , ഭീഷണിസന്ദേശമുള്ള വിഡിയോ സംഘടന പുറത്തിറക്കി

2001ലെ സെപ്റ്റംബര്‍ 11 ആക്രമണം പോലെ യുഎസ് ചുട്ടെരിക്കുമെന്ന് ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍. ഭീഷണിസന്ദേശമുള്ള വിഡിയോ സംഘടന പുറത്തിറക്കി. ആഗോളതലത്തില്‍ യുഎസ് പൗരന്‍മാര്‍ക്കു സുരക്ഷയില്ലെന്ന് ഐഎസ് മുന്നറിയിപ്പില്‍ പറയുന്നു. വി വില്‍ ബേണ്‍ അമേരിക്ക എന്ന പേരിലാണ് വിഡിയോ.
യുഎസ് പൗരന്‍മാര്‍ക്കു സുരക്ഷ ഒരു മരുപ്പച്ചയാണെന്നു തോന്നണമെന്നും സ്വന്തം മണ്ണില്‍ യുഎസിനെ ആക്രമിക്കണമെന്നും 11 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ ആവശ്യപ്പെടുന്നു. യുഎസ് മാധ്യമപ്രവര്‍ത്തകനായ ജയിംസ് ഫോളിയുടെ തലവെട്ടല്‍, ജോര്‍ദാന്‍ പൈലറ്റ് മൊവാസ് അല്‍ കസസ്‌ബെയെ തീവച്ചു കൊന്നത് ഉള്‍പ്പെടെ ഭീകരരുടെ ഹീനമായ പല ചെയ്തികളും വിഡിയോയില്‍ കാണിക്കുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ വിഡിയോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























