പാചകവാതകത്തിന്റെ വില സര്‍ക്കാരിനു നിശ്ചയിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന പാചകവാതകത്തിന്റെ വില സര്‍ക്കാരിനു നിശ്ചയിക്കാമെന്നു സുപ്രീംകോടതിയില്‍ കേന്ദ്രം. ഇക്കാര്യത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായുള്ള തര്‍ക്കം കോടതിയില്‍ ചോദ്യം ചെയ്യാനാകില്ലെന്നും സര്‍ക്കാര്‍.
വിലനിര്‍ണയത്തിനുള്ള വിവേചനാധികാരം ബലികഴിക്കാനില്ലെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഇത്തരം വിവേചനാധികാരങ്ങളും സാമ്പത്തിക നയതീരുമാനങ്ങളും പൊതുനിയമത്തിന്റെ ഭാഗമായി വരുന്നതിനാല്‍ കോടതിയില്‍ ചോദ്യം ചെയ്യാനാകില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.
പൊതുതാല്‍പര്യങ്ങള്‍ക്ക് അനുസൃതമായാണ് സര്‍ക്കാര്‍ നയരൂപീകരണം നടത്തുക. അത്തരം നയങ്ങളെ സ്വകാര്യ ഹര്‍ജിയിലൂടെ ചോദ്യം ചെയ്യുന്നതു ശരിയല്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തര്‍ക്കം പരിഹരിക്കാനുള്ള ആര്‍ബിട്രേറ്റര്‍മാരുടെ പാനലിന് ഒരു മധ്യസ്ഥനെ വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു റിലയന്‍സിന്റെ ഹര്‍ജി. ഹര്‍ജിക്കാരന്റെ വാദം വരുന്ന മേയ് ഒന്നിനു സുപ്രീം കോടതി വീണ്ടും പരിഗണിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























