റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് ഐസിസിന്റെ വധഭീഷണി

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ രഘുറാം രാജന് ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ വധഭീഷണി. ഈ മാസം ആദ്യമാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ (ഐസിസ്)യുടെ പേരിലുള്ള ഇമെയില്‍ ഭീഷണി സന്ദേശം ലഭിച്ചത്.
\'താങ്കളെ ഇല്ലായ്മ ചെയ്യാന്‍ ചിലര്‍ എനിക്ക് പണം നല്‍കിയിട്ടുണ്ട്. താന്‍ വാങ്ങിയതില്‍ കൂടുതല്‍ പണം നല്‍കാന്‍ താങ്കള്‍ തയ്യാറായാല്‍ അക്കാര്യത്തില്‍ അക്കാര്യം നമ്മുക്ക് തീരുമാനിക്കാം എന്നാണ് ഭീഷണി സന്ദേശത്തിലെ ഒരുഭാഗമെന്ന് ഡിഎന്‍എ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തില്‍ മുംബൈ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഭീഷണി സന്ദേശം എത്തിയതായി മുംബൈ പോലീസ് കമ്മിഷണര്‍ രാകേഷ് മരിയയും സമ്മതിച്ചു. ഗൂഗഌന്റെ ആസ്ഥാനവുമായി ബന്ധപ്പെട്ട് ഇമെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇന്ത്യയ്ക്ക് പുറത്തുനിന്നാണ് സന്ദേശമെത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പത്തിലേറെ രാജ്യങ്ങളില്‍ നിന്ന് ഭീഷണി വന്ന ഐ.ഡി ഉപയോഗിക്കുന്നതായും കണ്ടെത്തി. ഓസ്‌ട്രേലിയ, ഇറ്റലി, യു.എസ്, കാനഡ, നൈജീരിയ, പോളണ്ട് , ബെല്‍ജിയം, ജര്‍മനി, ഹോങ് കോംഗ്, യുെ്രെകന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇമെയില്‍ അക്കൗണ്ട് ഉപയോഗിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























