മാതാപിതാക്കളെയും മകളെയും യുവാവ് കോടാലിക്ക് വെട്ടിക്കൊന്നു

മാതാപിതാക്കളും മൂന്ന് വയസ്സുകാരിയായ മകളും ഉള്‍പ്പെടെ മൂന്ന് പേരെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു. ഗുജറാത്തിലെ മെഹ്‌സാനാ ജില്ലയില്‍ ബുധനാഴ്ച നടന്ന സംഭവത്തില്‍ 25 കാരന്‍ നാഗ്ജീ ഠാക്കൂറാണ് പ്രതി.
പിതാവ് ബാബുജി ഠാക്കൂര്‍ (55), മാതാവ് മാന്‍ഷി ഠാക്കൂര്‍ (55), മൂന്നു വയസ്സുകാരിയായ മകള്‍ ധാത്രി എന്നിവരാണ് കോടാലിക്കിരയായത്. ഒരു മുറിക്കുള്ളില്‍ കയറി ഒളിച്ചതിനാല്‍ ഇയാളുടെ ഭാര്യ മാത്രം രക്ഷപ്പെട്ടു. നാട്ടുകാര്‍ക്ക് നേരേയും കോടാലി വീശിയ നാഗ്ജി പോലീസുകാര്‍ക്ക് നേരെ നടത്തിയ കല്ലേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
നിയന്ത്രിക്കാന്‍ പാടുപെട്ട നാട്ടുകാരില്‍ ഒരാളുടെ അടിയേറ്റ് ഇയാള്‍ ഒടുവില്‍ ബോധരഹിതനായി വീഴുകയായിരുന്നു.
അക്രമ വിവരം നാട്ടുകാരാണ് പോലീസിനെ വിളിച്ചു പറഞ്ഞത്. പോലീസ് എത്തുമ്പോള്‍ വെട്ടേറ്റ ഭാര്യ മുറിക്കുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഭയം കൊണ്ട് ഇവര്‍ വിറയ്ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























