വെബ്സൈറ്റ് വഴി ടിക്കറ്റെടുക്കുന്ന യാത്രക്കാരുടെ ബാഗുകള്‍ക്കും ഇനി റെയില്‍വേ ഇന്‍ഷുറന്‍സ്
ഐ.ആര്.ടി.സി. വെബ്സൈറ്റ് വഴി ടിക്കറ്റെടുക്കുന്ന(ഇ-ടിക്കറ്റ്) യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ റെയില്‍വേയുടെ പദ്ധതി. ഇതു പ്രകാരം ഓണ്‍ലൈന്‍ ടിക്കറ്റിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് കൂടെ കൊണ്ടുവരുന്ന സാധനങ്ങള്‍ക്കും ബാഗുകള്‍ക്കും ഇനി റെയില്‍വേ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. യാത്രയ്ക്കിടെ ബാഗുകള്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ഒക്കെ ചെയ്താല്‍ ഇതിന്റെ പണം റെയില്‍വേതന്നെ യാത്രക്കാര്‍ക്ക് നല്‍കും. ഇന്‍ഷുറന്‍സ് ആവശ്യമുള്ളവര്‍ ഇതിന് പ്രത്യേക ഫീസ് ഒടുക്കേണ്ടിവരും. വിശദാംശങ്ങള്‍ റെയില്‍വേ താമസിയാതെ പുറത്തിറക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha