ഭര്‍ത്താവ് സ്വവര്‍ഗാനുരാഗി, എയിംസിലെ ഡോക്ടര്‍ ആത്മഹത്യ ചെയ്തു
ഭര്‍ത്താവ് സ്വവര്‍ഗാനുരാഗികളുടെ പിറകേ പോകുന്നതില്‍ മനം നൊന്ത് എയിംസിലെ ഡോക്ടര്‍ ഡല്‍ഹിയിലെ സ്വകാര്യ ഹോട്ടലില്‍ ആത്മഹത്യചെയ്തു. അനസ്തേഷ്യ വിഭാഗത്തിലെ മുതിര്‍ന്ന ഡോക്ടറായ ജയ്പൂര്‍ സ്വദേശിനി പ്രിയയെയാണ് ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ച രാത്രിയോടെയാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. ഞായറാഴ്ച രാവിലെ വൈകിയും മുറി തുറക്കാഞ്ഞതിനാല്‍ പരിശോധിച്ചപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി എയിംസിലേയ്ക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഡോ. കമല്‍ വേദിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രിയയുടെ ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.
അതേസമയം ഭര്‍ത്താവുമായുള്ള ദാമ്പത്യ പ്രശ്നമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും വ്യക്തമായിരിക്കുന്നത്.യ ഭര്‍ത്താവ് സ്വവര്‍ഗപ്രേമിയാണെന്ന് ഫേസ്ബുക്കില്‍ കുറിച്ച ശേഷമാണ് പ്രിയയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷം പിന്നിട്ടിട്ടും തങ്ങള്‍ തമ്മില്‍ ശാരീരിക ബന്ധമുണ്ടായിട്ടില്ലെന്നും പ്രിയ കുറിക്കുന്നു.
ഭര്‍ത്താവ് തന്നെ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും പ്രിയയുടെ പോസ്റ്റിലുണ്ട്. വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷവും ഭര്‍ത്താവിന് തന്നില്‍ താല്‍പ്പര്യം തോന്നാത്തതിനെ കുറിച്ച് പരിശോധിച്ചപ്പോള്‍ ഭര്‍ത്താവ് സ്വവര്‍ഗാനുരാഗികളുമായി ചാറ്റ് ചെയ്യുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടുവെന്നുമാണ് ഇവരുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. സംഭവത്തെ കുറിച്ച വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha