സ്വകാര്യ പരിപാടിക്കിടെ ബിജെപി വനിതാ എംപി ഡാന്‍സ് ചെയ്തപ്പോള്‍ കിട്ടിയത് മൂന്ന്കോടി രൂപ
ഗുജറാത്തില്‍ ഒരു സ്വകാര്യ ചടങ്ങിനിടെ ബിജെപിയുടെ വനിതാ എംപി നൃത്തം ചെയ്തപ്പോള്‍ പ്രവര്‍ത്തകര്‍ നോട്ട്മഴ പെയ്യിച്ചു. എം പി നൃത്തം ചവിട്ടിയപ്പോള്‍ ചുറ്റുംനിന്നവര്‍ എംപിക്കുനേരെ നോട്ട് എറിയുകയായിരുന്നു. വെറും 31 സെക്കന്റ് നൃത്തം ചെയ്തപ്പോള്‍ മൂന്ന് കോടി രൂപയാണ് എംപിക്ക് ഒറ്റയടിക്ക് ലഭിച്ചത്.
പൂനാംബന് മദാം എന്ന 41 വയസുകാരിയാണ് ആയിരക്കണക്കിന് ആള്‍ക്കാര്‍ക്ക് നടുവില്‍ നിന്ന് നൃത്തം ചെയ്തത്.
നൃത്തം കണ്ടതോടെ ആളുകള്‍ക്ക് ഹരമായി മാറി. തുടര്‍ന്ന് ആളുകള്‍ എംപിക്ക് വേണ്ടി നോട്ടുമഴ തന്നെ പൊഴിച്ചു. ഗുജ്റാത്തിലെ ജാംനഗറില്‍ നിന്നുള്ള എംപിയാണ് ഇവര്‍. വേദിയില്‍ കുമിഞ്ഞ് കൂടിയത് മൂന്ന് കോടി രൂപയാണ്. ഗുജറാത്തിലെ വരാവലില്‍ ആണ് സംഭവം നടന്നത്. യാദവ സമൂഹം സംഘടിപ്പിച്ച ഭാഗവത കഥാ പരിപാടിയായിരുന്നു വേദി. പൂനംബന് യാദവ വിഭാഗത്തില്‍ പെട്ട ആളാണ്. നിരവധി ആളുകള്‍ക്കൊപ്പമാണ് പൂനംബന് ചുവട് വച്ചത്.
നൃത്തത്തിലൂടെ കോടികള്‍ സമ്പാദിച്ച എംപിയുടെ നയം ഇതോടെ വന്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തു. സംഭവം എന്തായാലും ദേശീയ മാദ്ധ്യമങ്ങളിലെല്ലാം വന്‍ വാര്‍ത്തയാകുകയും ചെയ്തു. അതേസമയം തന്റെ നടപടിയെ ന്യായീകരിച്ചുകൊണ്ടാണ് ഇവര്‍ രംഗത്തെത്തിയത്. ഇങ്ങനെ പണം സമാഹരിക്കുന്നതില്‍ ഒരു തെറ്റും ഇല്ലെന്നാണ് എംപി പിന്നീട് പ്രതികരിച്ചത്. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി ഇത്തരത്തില്‍ പണം സമാഹരിക്കുന്നത് പതിവാണെന്നും ഇതൊരു രാഷ്ട്രീയ പരിപാടിയല്ലെന്നും അവര്‍ പറഞ്ഞു. എന്തായാലും എംപിയുടെ നൃത്തം യുട്യൂബിലും വൈറലായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha