ജപ്പാനില്‍ ശക്തമായ ഭൂചലനം, ആളപായമില്ല
ജപ്പാനിലെ ഒക്കിനാവയുടെ തെക്ക് ഭാഗത്ത് തിങ്കളാഴ്ച രാവിലെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ചലനത്തെ തുടര്‍ന്ന് ജപ്പാനിലെ അധികൃതര്‍ ഒരു മീറ്റര്‍ ( മൂന്ന് അടി) വരെയുള്ള സുനാമി തിരമാലകള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഒരു മണിക്കൂറിന് ശേഷം അത് പിന്‍വലിച്ചു.
യോനാഗുനി ദ്വീപുകളുടെ സമീപത്തായാണ് ഭൂചലനത്തിന്റെ പ്രഭവസ്ഥാനമെന്ന് ജപ്പാന് മെറ്റീരോളോജിക്കല്‍ ഏജന്‍സി അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് എവിടെയും നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കടലുകള്‍ ശാന്തമായി കാണപ്പെട്ടാലും തീരത്ത് നിന്നും അകന്ന് നില്‍ക്കണമെന്നാണ് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha