ബാര്‍ കേസ്: സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

ബാര്‍ കേസിലെ ഹൈക്കോടതി വിധിക്കെതിരേ ഫോര്‍ സ്റ്റാര്‍ ബാറുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. സര്‍ക്കാരിന്റെ മദ്യനയം വിവേചനാപരമാണെന്നും വസ്തുതകള്‍ പരിശോധിക്കാതെയാണു ഹൈക്കോടതി ഇത് അംഗീകരിച്ചതെന്നുമാണു ബാറുടമകളുടെ വാദം.
കേസില്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന തടസഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കും. ഇതേ കേസില്‍ മുമ്പ് ഹാജരായിട്ടുണ്ടോ എന്നു ജസ്റ്റീസ് കുര്യന്‍ ജോസഫ് സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണു കേസ് മാറ്റിയത്. ഇക്കാര്യം പരിശോധിച്ചശേഷം വേണ്ടിവന്നാല്‍ വാദം കേള്‍ക്കുന്ന ബെഞ്ചില്‍ നിന്നൊഴിവാകുമെന്നു ജസ്റ്റീസ് കുര്യന്‍ ജോസഫ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























