ടിക് ടോക്കിന് ഇന്ത്യയിൽ രക്ഷകരായി റിലയന്‍സ്? വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കില്‍ നിക്ഷേപത്തിനായി ചൈനീസ് കമ്ബനിയായ ബൈറ്റ്ഡാന്‍സ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി ചര്‍ച്ചകള്‍ നടത്തുന്നു

ടിക് ടോക്കിനെ ഇന്ത്യയിലേക്ക് തിരിച്ച് കൊണ്ട് വരും എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ മറ്റൊരു വിവരം കൂടെ പുറത്ത് വരികയാണ്. ടിക് ടോക്കിന് ഇന്ത്യയിൽ രക്ഷകരായി റിലയന്‍സ് അവതരിക്കും എന്നാണ് കരുതപ്പെടുന്നത്. വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കില്‍ നിക്ഷേപത്തിനായി ചൈനീസ് കമ്ബനിയായ ബൈറ്റ്ഡാന്‍സ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി നേരത്തെ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ടെക് ക്രഞ്ച് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. രണ്ടു കമ്ബനികളും കഴിഞ്ഞ മാസം അവസാനം ചർച്ചകൾ തുടങ്ങിയിരുന്നു. എന്നാൽ ഇതുവരെ ഒരു കരാറിലെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് റിലയന്‍സ്, ബൈറ്റ്ഡാന്‍സ്, ടിക് ടോക്ക് എന്നിവര്‍ പ്രതികരിച്ചില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്നായിരുന്നു ടിക് ടോക്കും ഇന്ത്യയിൽ നിരോധിക്കപ്പെട്ടത്. പരമാധികാരത്തിനും സമഗ്രതയ്ക്കും സുരക്ഷയ്ക്കും' ഭീഷണിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ സര്‍ക്കാര്‍ ടിക് ടോക്കും വീ ചാറ്റും ഉള്‍പ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ടിക്ക് ടോക്കിനെ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആപ്ലിക്കേഷന്റെ യു.എസ് പ്രവര്‍ത്തനങ്ങള്‍ സ്വന്തമാക്കാന്‍ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ ചര്‍ച്ചകള്‍ നടത്തിവരികയുമാണ്. ടിക് ടോക്കുമായി ഇടപാട് നടത്താന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ ഇന്‍കോര്‍പ്പറേറ്റഡ് താല്‍പര്യം പ്രകടിപ്പിച്ചതായി ഇക്കാര്യം അറിവുള്ളവർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























