മധ്യപ്രദേശില്‍ രണ്ട് ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കത്തി ഡ്രൈവര്‍മാര്‍ വെന്തുമരിച്ചു.... ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ട്രക്കുകള്‍ രണ്ടും തീപിടിച്ച് കത്തി
മധ്യപ്രദേശില്‍ രണ്ട് ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കത്തി ഡ്രൈവര്‍മാര്‍ വെന്തുമരിച്ചു. സിയോനി ജില്ലയിലെ ജബല്പുര്നാഗ്പുര് ദേശിയപാതയില്‍ ചപാരയിലായിരുന്നു സംഭവം നടന്നത്. അരിയും മൊസാംബിയും കയറ്റിവന്ന ലോറികള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. വിപരീത ദിശയില്‍ സഞ്ചരിച്ച ട്രക്കുകള്‍ നേര്‍ക്കു നേര് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ട്രക്കുകള്‍ രണ്ടും തീപിടിച്ച് കത്തി. രണ്ട് െ്രെഡവര്‍മാരും വെന്തുമരിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha