എതിർ ദിശയിൽ വന്ന ട്രക്കുകകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർമാർ വെന്തു മരിച്ചു

മധ്യപ്രദേശിൽ രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് കത്തി ഡ്രൈവർമാർ വെന്തുമരിച്ചു. സിയോനി ജില്ലയിലെ ജബൽപുർ-നാഗ്പുർ ദേശീയപാതയിൽ ചപാരയിലായിരുന്നു സംഭവം. അരിയും മൊസാംബിയും കയറ്റിവന്ന ലോറികൾ തമ്മിലാണ് കൂട്ടിയിടിച്ചത്. വിപരീത ദിശയിൽ സഞ്ചരിച്ച ട്രക്കുകൾ നേർക്കുനേർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ട്രക്കുകൾ രണ്ടും തീപിടിച്ച് കത്തി. രണ്ട് ഡ്രൈവർമാരും വെന്തുമരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























