Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കപ്പലിൽ നിന്നും കലത്തിലേക്ക് എന്ന് പറഞ്ഞിരുന്ന നാളുകൾ :,ഇന്ന് സാരേ ജഹാം സേ അച്ഛാ !അഭിമാനത്തോടെ ഇന്ത്യ @74:തിരിഞ്ഞ് നോക്കുമ്പോൾ എണ്ണിയെണ്ണി പറയാൻ ഒരുപാടുണ്ട് നേട്ടങ്ങൾ

15 AUGUST 2020 05:14 PM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമേഠിയില്‍ പ്രത്യക്ഷപ്പെട്ടു; കുടുംബ പ്രശ്‌നമെന്ന് പോലും അഭ്യൂഹം; പരിഹസിച്ച് സ്മൃതി ഇറാനി

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു

കപ്പലിൽനിന്ന് കലത്തിലേക്ക്.......... ഒരു കാലത്ത് ഇന്ത്യയുടെ അവസ്ഥയെ പറ്റി പറഞ്ഞു കേട്ട കാര്യമാണിത്. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെക്കുറിച്ചു പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു. കപ്പലിൽ സാധനം വന്നില്ലെങ്കിൽ ജനം പട്ടിണിയിലാകുമായിരുന്നഒരു കാലമുണ്ടായിരുന്നു. അന്നു ജനസംഖ്യ 36 കോടി മാത്രം.. ലൈവ് വെബ്സൈറ്റിലെ കണക്കനുസരിച്ച ഇന്നലത്തെ ജനസംഖ്യ 138 കോടി 4385 പേർ ആണ്. 74നിറവിൽ രാജ്യം നിൽക്കുമ്പോൾ പിന്നോട്ടൊന്നു നോക്കിയാൽ രാജ്യം പിന്നിട്ട പാതകൾ കാണാം.... കൈ വരിച്ച നേട്ടങ്ങൾ കാണാം............

ഷിപ്പ് ടു മൗത്ത് ഇക്കോണമി എന്ന ദുഷ്പേരിൽ നിന്ന് പാണ്ടികശാലകൾ നിറഞ്ഞു കവിഞ്ഞ രാജ്യം എന്ന നിലയിലേക്ക് ഇന്ത്യയെ ഉയർത്തിയതിൽ ഹരിതവിപ്ലവനത്തിനും ധവള വിപ്ലവത്തിനും ഏറിയ പങ്കുണ്ട്. രണ്ടിന്റെയും പിന്നിൽ‍ മലയാളികളായിരുന്നു എന്നത് മറ്റൊരു സവിശേഷത.

ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ. എം.എസ് സ്വാമിനാഥൻ; ധവള വിപ്ലവത്തിന്റെ പിതാവ് ഡോ. വർഗീസ് കുര്യൻ എന്ന അമുൽ കുര്യൻ. ഇന്ന് ഇന്ത്യയിലെ ഖരിഫ്, റാബി വിളകൾ ലോക റെക്കോഡാണ്. 105 ദശലക്ഷം ടൺ ഗോതമ്പും 117 ദശലക്ഷം ടൺ അരിയുമാണ് 2020–21 കാലത്തെ ഉൽപ്പാദനമെന്നു കണക്കാക്കുന്നു. ഇത് ആവശ്യത്തിലും അധികമാണ്.

∙പാൽ ഉൽപ്പാദനത്തിൽ ഇന്ത്യ ഒന്നാമതാണ്– 186 ദശലക്ഷം ടൺ എന്ന റെക്കോഡിലേക്ക് അടുക്കുകയാണ്.

∙കോഴി മുട്ട ഉൽപ്പാദനത്തിൽ ലോകത്ത് മൂന്നാം സ്ഥാനം– 9500 കോടി മുട്ട

∙മത്സ്യോൽപ്പാദനത്തിൽ രണ്ടാം സ്ഥാനം– 9.06 ദശലക്ഷം ടൺ.

∙ചായ ഉൽപ്പാദനത്തിൽ രണ്ടാമത് –13 ലക്ഷം ടൺ

∙കാപ്പി ഉൽപ്പാദനത്തിൽ 7–ാംസ്ഥാനം– 3.48 ലക്ഷം ടൺ

∙പരുത്തി ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനം– 64 ലക്ഷം ടൺ

∙പോത്തിറച്ചി ഉൽപ്പാദനം–5.3 ദശലക്ഷം ടൺ.

∙ആട്ടിറച്ചിയിൽ രണ്ടാം സ്ഥാനം.


വ്യോമയാന, ഊർജ രംഗത്തും ടേക്ക് ഓഫ്

∙വൈദ്യുതി ഉൽപ്പാദനത്തിലും ഉപയോഗത്തിലും ലോകത്ത് മൂന്നാം സ്ഥാനം– 3.7 ലക്ഷം മെഗാവാട്ട്

∙ജല വൈദ്യുതി ഉൽപ്പാദനത്തിൽ അഞ്ചാംസ്ഥാനം 46000 മെഗാവാട്ട്

∙റയിൽവേ ലൈനുകളുടെ കാര്യത്തിൽ മൂന്നാമത്– 7500 സ്റ്റേഷൻ, 1.14 ലക്ഷം കിമീ ദൈർഘ്യം.

∙ഇന്ത്യൻ വ്യോമയാന രംഗം 2024 ൽ മൂന്നാം സ്ഥാനത്തെത്തും.

∙ലോകത്തെ റോഡ് ശൃംഖലയിൽ മൂന്നാം സ്ഥാനത്ത് – 59 ലക്ഷം കിമീ

ലോകത്തെ 70 ശതമാനം കുട്ടികളും ജീവിതത്തിൽ ഒരിക്കലെങ്കിലും സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വാക്സിൻ എടുത്തിട്ടുണ്ട്. പുണെ ആസ്ഥാനമായ ഈ സ്വകാര്യ ലബോറട്ടി കോവിഡ് വാക്സിൻ ഉൽപ്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ്.

ആകെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 5 ശതമാനം ആരോഗ്യത്തിനു ചെലവഴിക്കുമെന്നാണ് നിതി അയോഗ് പറയുന്നത്. ഈ മേഖലയിൽ സ്വകാര്യ മുതൽമുടക്കും വിദേശനിക്ഷേപവും വരും. ടെലിമെഡിസിൻ വ്യപകമാകുന്നതോടെ ഡോക്ടർ ഇതര തൊഴിൽ മേഖല മെച്ചപ്പെട്ടും .

കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ നൽകുന്നതിൽ മുൻപന്തിയിലാണ് ഇന്ത്യ. എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കാൻ സർക്കാർ കൂടി ശ്രമിക്കുന്നതോടെ ഇൻഷുറൻസിനപ്പുറം ഇതൊരു സാമൂഹിക സുരക്ഷാ മേഖലയാകും. 2022 ൽ 372 ലക്ഷം കോടി രൂപയുടേതാകും ഇന്ത്യൻ ആരോഗ്യ മേഖല. 542 മെഡിക്കൽ കോളജുകളും 64 പിജി കേന്ദ്രങ്ങളും.

2028 ൽ ടൂറിസത്തിൽ നിന്നുള്ള വരുമാനം 32 ലക്ഷം കോടി കവിയും. 4.2 കോടി ആളുകൾക്കു തൊഴിലും ലഭിക്കും.

1984 ൽ സല്യൂട്ട് 7 റഷ്യൻ ബഹിരാകാശ പേടകത്തിൽ‍ പോയ ആദ്യ ഇന്ത്യൻ ബഹിരാകാശ സ‍ഞ്ചാരിയായ രാകേശ് ശർമയോട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ചോദിച്ചു : ഊപ്പർ സെ ദേഖ്നെ പർ ഭാരത് കൈസാ ദിഖ്താ ഹേ. സാരേ ജഹാം സേ അഛാ മേഡം എന്നായിരുന്നു .

2020 ൽ സൂര്യനെ ലക്ഷ്യമിട്ട് നിരീക്ഷണ പേടകം അയക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ബഹിരാകാശ മനുഷ്യപേടകവും സ്ഥിരനിലയവും ഒരുക്കുന്നതിനു മുന്നോടിയായി മറ്റു ദൗത്യങ്ങളും പുരോഗമിക്കുന്നു.

ഉപഗ്രഹ പ്രതിരോധ മിസൈൽ തൊടുത്ത ലോകത്തെ നാലാമത്തെ രാജ്യം (അസാറ്റ് –2019). ചന്ദ്രനിലേക്കും പേടകം അയക്കുന്ന അഞ്ചാമത്തെ രാജ്യം, ഐഎസ്ആർഒ–ആറാമത്തെ ഏജൻസി. മംഗൾയാൻ–2013 ചൊവ്വയിലേക്ക് അയച്ചതിലൂടെ ഈ പാതയിൽ സഞ്ചരിക്കുന്ന ആറാമത്തെ രാജ്യം, 5000 കിമീ സഞ്ചരിക്കുന്ന അഗ്നി–5 വിക്ഷേപണത്തിലൂടെ 5 വൻശക്തികൾക്കൊപ്പം ആകാശത്ത് കസേര ഉറപ്പിച്ച രാജ്യം എന്നിങ്ങനെ നിരത്താൻ പലതുണ്ട്.

ഡിആർഡിഒ എന്ന ലോകത്തിലെ മികച്ച പ്രതിരോധ ഗവേഷണ സ്ഥാപനവും 52 ലോകോത്തര ലാബുകളും 5000 പ്രതിരോധ ശാസ്ത്ര–എൻജിനീയർമാരും നാടിന്റെ അഭിമാനമാണ്.

41 പ്ലാന്റുകളിലായി മിലിട്ടറി വാഹനങ്ങളും ടാങ്കുകളും നിർമിക്കുന്ന ഓർഡിനൻസ് ഫാക്ടറി ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തേതാണ്. 1ലക്ഷം പേർക്ക് ജോലി.

ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ അടിത്തറയുള്ളതും ഏറ്റവും വലിയ ആറാമത്തെ ആണവശക്തിയുമായിട്ടും ഏറ്റവുമധികം ആയുധം ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 101 ആയുധങ്ങളുടെ ഇറക്കുമതി നിർത്തി ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ ഇവ ഇവിടെ ഉൽപ്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് രാജ്യം.

മേക്ക് ഇൻ ഇന്ത്യതുറന്നിട്ടിരിക്കുന്ന തൊഴിൽ വാതിൽ.

ബിസിനസ് അനുകൂല അന്തരീക്ഷമുള്ള രാജ്യങ്ങളുടെ ലോകബാങ്ക് പട്ടികയിൽ 14 രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ 63–ാം സ്ഥാനത്തെത്തി; മെയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത്, പദ്ധതികളിലൂടെ വന്ന മാറ്റത്തിന്റെ പ്രതിഫലനം. വിദേശ നിക്ഷേപത്തിനു പറ്റിയ ലോകത്തെ മികച്ച 10 രാജ്യങ്ങളിൽ ഒന്ന്, പുത്തനാശയങ്ങൾ പൊട്ടിവിരിയുന്ന ഇന്നവേഷൻ മികവിൽ 52–ാം സ്ഥാനം.

ബ്രോഡ്ബാൻഡ് മിഷനിലൂടെ രാജ്യമെങ്ങും മികച്ച വാർത്താവിനിമയ ശൃംഖല, പ്രതിരോധ വ്യവസായ ഇടനാഴി, ഇലക്ട്രോണിക് ഉൽപ്പാദന പദ്ധതി, ആത്മനിർഭർ സാമ്പത്തിക പാക്കേജ്, സാഗർമാല, ഇൻഫ്രാസ്ട്രക്ചർ സംവിധാനം, ജിഎസ്ടി, കൊറിയയും സ്വീഡനുമായുള്ള ധാരണാപത്രം എന്നിവയിലൂടെയാണ് രാജ്യം ഈ നേട്ടങ്ങളിലേക്ക് എത്തിപ്പിടിക്കാൻ ശ്രമിക്കുന്നത്. മാറ്റത്തിന്റെ പോരാളികളെ സജ്ജമാക്കുന്ന പദ്ധതിയാണ് സ്കിൽ ഇന്ത്യ.

വാഹനവിപണിയിൽ മുന്നേറ്റം

ഇന്ന് പതിനായിരം കോടിയുടെ വ്യവസായമാണ് ഇന്ത്യൻ സിനിമ. പ്രതിവർഷം 2000 സിനിമ വരെ നിർമിക്കുന്ന മുംബൈ ബോളിവുഡ് ലോകത്തിലെ മികച്ച വിനോദ വ്യവസായ തൊഴിൽ മേഖലകൂടിയാണ്.

ചെന്നൈയിലെ കോളിവുഡും കൂടി ചേർത്താൽ ലോകത്തിലെ വിനോദ വ്യവസായത്തിന്റെ ഏഷ്യൻ തലസ്ഥായി ഇന്ത്യ മാറി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടിവി മീഡിയ മാർക്കറ്റ് കൂടിയാണ് ഇന്ത്യ.
നവഭാരതം oru പ്രതീക്ഷയാണ്. അതിവിശാലയമായ ഇന്ത്യൻ വിപണിയും ജനസംഖ്യാപരമായ ചെറുപ്പക്കാരുടെ മുൻതൂക്കവുമാണ് അതിനു കാരണം. ജനസംഖ്യയുടെ 18–20 ശതമാനം 15-22 വയസ്സിനിടയിലുള്ളവർ . 22 കോടിയോളം വരും ഇത്.

പഠിച്ചുയരാനും ഇന്ത്യ

നാൽപ്പതിനായിരത്തോളം കോളജുകളും ആയിരത്തോളം സർവകലാശാലകളുമാണ് ഇന്ത്യയിലുള്ളത്.പിന്തിരിഞ്ഞ് നോക്കുമ്പോൾ ഒരുപാടുണ്ട് ഇന്ത്യക്കാരൻ എന്ന് അഭിമാനത്തോടെ പറയാൻ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (3 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (3 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (4 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (4 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (4 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (4 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (4 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (6 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (6 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (6 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (7 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (7 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (8 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (8 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (8 hours ago)

Malayali Vartha Recommends