ആ കളി ഇന്ത്യയോട് നടക്കില്ല ! തന്ത്രം മാറ്റി നേപ്പാൾ; ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലി സംസാരിച്ചു

ഇന്ത്യയോടുള്ള ‘ഭൂപട പ്രകോപനത്തിന് അന്ത്യം കുറിച്ച് സമാധാനപാതയിലേക്കു നീങ്ങുകയാണെന്ന സൂചനയുമായി നേപ്പാൾ. ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെട്ട നേപ്പാള്‍ പ്രധാനമന്ത്രി നിലപാട് മാറ്റുന്നതായാണ് സൂചന. ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലി സംസാരിച്ചു. കാലാപാനി അതിർത്തി തർക്കത്തെച്ചൊല്ലി ബന്ധം വഷളായശേഷം ഇരുരാജ്യത്തെയും നേതാക്കളുടെ ആദ്യ ഫോൺ സംഭാഷണമായിരുന്നു ഇത്.
മോദിയുമായി ഒലി 11 മിനിറ്റ് സംസാരിച്ചതായാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഇന്ത്യയിലെ ജനങ്ങളെയും സർക്കാരിനെയും ഒലി അഭിവാദ്യം ചെയ്തു. യുഎൻ സുരക്ഷാസമിതിയിൽ സ്ഥിരമല്ലാത്ത അംഗമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടതിനെ അദ്ദേഹം അഭിനന്ദിച്ചു. കോവിഡ് ആഘാതം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾക്കു ഇന്ത്യയും നേപ്പാളും പരസ്പരം ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ ഇന്ത്യയുടെ സഹായം തുടർന്നും ലഭ്യമാക്കുമെന്നു മോദി ഉറപ്പു നൽകിയതായും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ഇന്ത്യ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചതോടെയാണ് നേപ്പാളിന് അസ്വസ്ഥത തുടങ്ങിയത്. മേയിൽ മാനസരോവര യാത്രാവഴിയിൽ ധാർച്ചുള മുതൽ ലിപുലേഖ് വരെ പുതിയ റോഡ് ഇന്ത്യ ഉദ്ഘാടനം ചെയ്തതും നേപ്പാളിനെ പ്രകോപിപ്പിച്ചു. ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിപുലേഖ്, ലിംപിയാദുര പ്രദേശങ്ങൾ ‘സ്വന്തമാക്കി’ പുതിയ ഭൂപടം തയാറാക്കിയാണ് നേപ്പാൾ മറുപടി നൽകിയത്.
ചരിത്രപരമായ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലല്ല നേപ്പാളിന്റെ ഏകപക്ഷീയമായ നടപടിയെന്ന് ചൂണ്ടിക്കാണിച്ച ഇന്ത്യ, ഇത് ഉഭയകക്ഷി ധാരണയ്ക്ക് വിരുദ്ധമാണെന്നും പ്രാദേശിക അവകാശവാദങ്ങൾക്കനുസരിച്ച് അതിർത്തിയുടെ വികസനം അംഗീകരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.
ഇതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ നേപ്പാൾ പാർലമെന്റ് പാസാക്കുകയും ചെയ്തപ്പോൾ ഇന്ത്യയുമായുള്ള എല്ലാ ആശയവിനിമയങ്ങളും നിലച്ചിരുന്നു. ഐക്യരാഷ്ട്ര സംഘടനയ്ക്ക് നേപ്പാൾ ഭൂപടം കൈമാറിയാലും ഇത്തരത്തിലുള്ള നീക്കങ്ങളിലൂടെ രാജ്യാന്തര അതിർത്തി വിഷയങ്ങളിൽ യുഎൻ ഇടപെടാറില്ല.
ഇക്കഴിഞ്ഞ ജൂണ്‍ 13 നാണ് നേപ്പാള്‍ പുതിയ ഭൂപടം പുറത്തിറക്കിയത്. ഇന്ത്യയുടെ അതിര്‍ത്തി എന്ന നിലയിലും സൈനിക നിരീക്ഷണ കേന്ദ്രങ്ങളെന്ന നിലയിലും പ്രധാനപ്പെട്ട മേഖലകളാണ് കാലാപാനി, ലിപുലേഖ്, ലിംപിയാദുര എന്നീ പ്രദേശങ്ങള്‍. ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങളെച്ചൊല്ലി നേപ്പാള്‍ അവകാശവാദം ഉന്നയിക്കുന്നതിന് പിന്നില്‍ ചൈനയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ ശക്തമായ വിമര്‍ശനമാണ് നേപ്പാളിനെതിരെ ഉയര്‍ന്നിരുന്നത്.
നേരെത്തെ ഉത്തരാഖണ്ഡ് അതിര്‍ത്തിയില്‍ നേപ്പാള്‍ പോലീസ് സ്ഥാപിച്ച ആറ് ചെക്ക് പോസ്റ്റുകളില്‍ രണ്ടെണ്ണം നീക്കം ചെയ്തിരുന്നു. ഇന്ത്യ വിരുദ്ധ നിലപാടുകളുടെ പേരില്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയും കടുത്ത വിമര്‍ശനം നേരിടുകയും ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ സംഭവവികാസം. ലിപുലേഖ് ചുരത്തിനെ ദര്‍ചുലയുമായി ബന്ധിപ്പിക്കുന്ന പുതിയ പാത തുറന്നതിനെ തുടര്‍ന്ന് ഇന്ത്യ- നേപ്പാള്‍ ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചിരുന്നു.. ഈ സഹചര്യത്തിലാണ് നേപ്പാള്‍ പ്രധാനമന്ത്രി ഇന്ത്യയ്ക്ക് ആശംസകള്‍ നേര്‍ന്നത് എന്നതാണ് ശ്രദ്ധേയം.
https://www.facebook.com/Malayalivartha
























