മൂന്ന് വാക്‌സിനുകള്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ! വാക്‌സിന്‍ പരീക്ഷണം വിജയിച്ചാല്‍ കോവിഡ് പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദ്യം ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി

കോവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ ആദ്യം നല്‍കുക ആരോഗ്യ പ്രവര്‍ത്തകര്‍ക്കെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാര്‍ ചൗബേ.
ദില്ലി റെഡ് ഫോര്‍ട്ടിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മൂന്ന് വാക്‌സിനുകള്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണുള്ളത്. വാക്‌സിന്‍ പരീക്ഷണം വിജയിച്ചാല്‍ കോവിഡ് പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദ്യം ലഭ്യമാക്കുമെന്ന് ചൗബേ പറഞ്ഞു.
ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യത്തിന് നല്‍കുന്നത് മഹനീയ സേവനമാണെന്നും നിശ്ചയദാര്‍ഢ്യം കൊണ്ട് ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞിരുന്നു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷത്തിലേക്ക് എത്തുകയാണ്. മരണം 50,000ത്തോട് അടുത്തു. പ്രതിദിന രോഗികള്‍ ഇന്നും 60,000ന് മുകളിലും മരണം 900 ന് അടുത്തും എത്തുമെന്നാണ് വിലയിരുത്തല്‍.
രാജ്യത്തെ രോഗമുക്തി നിരക്ക് 71.61 ശതമാനത്തിലും മരണ നിരക്ക് 1.94 ശതമാനത്തിലും എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























