രാജസ്ഥാൻ ചീഫ് ജസ്റ്റീസ് ഇന്ദ്രജിത് മഹന്തിക്ക് കോവിഡ് സ്ഥിരീകരിച്ചു

രാജസ്ഥാൻ ചീഫ് ജസ്റ്റീസ് ഇന്ദ്രജിത് മഹന്തിക്ക് കോവിഡ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റീസ് വേഗം സുഖം പ്രാപിക്കട്ടെയെന്നും ഗെഹ്ലോട്ട് പറഞ്ഞു.
ശനിയാഴ്ച കോടതിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ ചീഫ് ജസ്റ്റീസ് പങ്കെടുത്തിരുന്നു. ജഡ്ജിമാരും നൂറോളം അഭിഭാഷകരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഇതേതുടർന്നു ഞായറാഴ്ച രാജസ്ഥാൻ ഹൈക്കോടതി ബാർ ഓഫീസിൽവച്ച് കോവിഡ് പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha
























