ഏഴ് മാസത്തോളമായി സ്വന്തം അമ്മാവന്റെ നിർത്താതെയുള്ള ക്രൂരമായ പീഡനം; ഒടുക്കം ഗർഭിണിയായപ്പോൾ പീഡന വിവരം പുറത്തറിഞ്ഞു... പിന്നാലെ മുത്തച്ഛന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ചേര്‍ന്ന് വീടിന് പുറത്താക്കാന്‍ ശ്രമിച്ചു , ഭര്‍ത്താവ് ഉപേക്ഷിച്ചു! സംഭവിച്ചത്....

സ്വന്തം അമ്മാവന്‍ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി യുവതി. ബീഹാര്‍ കൈതാര്‍ സ്വദേശിനിയായ ഇരുപതുകാരിയാണ് മാതൃസഹോദരന്‍ പീഡിപ്പിച്ചുവെന്ന പരാതിയുമായി എത്തിയിരിക്കുന്നത്.
പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി അമ്മാവന്‍ ഉള്‍പ്പെടെ കുടുംബത്തിലെ നാല് പേര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. പീഡന വിവരം അറിഞ്ഞതിന് പിന്നാലെ മുത്തച്ഛന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ചേര്‍ന്ന് വീടിന് പുറത്താക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.
തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം അറിഞ്ഞ് ഭര്‍ത്താവും തന്നെ ഉപേക്ഷിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. തന്‍റെ വയറ്റില്‍ വളരുന്ന കുഞ്ഞിന്‍റെ അച്ഛനൊപ്പം തന്നെ പോയി ജീവിക്കാന്‍ ആവശ്യപ്പെട്ട് ഭര്‍ത്താവ് അംഗീകരിക്കാന്‍ വിസ്സമ്മതിക്കുകയാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. യുവതിയുടെ മാതാപിതാക്കള്‍ ജീവിച്ചിരുപ്പില്ല..
ഇതിനെ തുടര്‍ന്ന് മുത്തച്ഛനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. മറ്റൊരു ജില്ലയിലേക്കാണ് വിവാഹം കഴിപ്പിച്ച് അയച്ചതെങ്കിലും മുത്തച്ഛന്‍ ഒറ്റയ്ക്കായിരുന്നതിനാല്‍ കഴിഞ്ഞ ഒന്‍പത് മാസമായി അദ്ദേഹത്തിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് പീഡനം നടന്നത്.
കഴിഞ്ഞ ഏഴ് മാസത്തോളമായി സ്വന്തം അമ്മാവന്‍ തന്നെ യുവതിയെ പീഡിപ്പിച്ച് വരികയാണ്..
വിവരം പുറത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം' എന്നാണ് പൊലീസ് പറയുന്നത്. പരാതിയെ തുടര്‍ന്ന് പ്രതിയെ പിടികൂടുന്നതിനായി അയാളുടെ താമസ സ്ഥലത്തെത്തിയെങ്കിലും കടന്നു കളഞ്ഞുവെന്നും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha
























