ഭക്ഷണത്തില്‍ ഉപ്പ് കുറഞ്ഞു; ദേഷ്യംസഹിക്കാനാവാതെ ഭര്‍ത്താവ് ഭാര്യയുടെ തല ഡിവൈഡറില്‍ ഇടിപ്പിച്ച് കൊലപ്പെടുത്തി

ഭക്ഷണത്തില്‍ ഉപ്പ് കുറഞ്ഞതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി.. ഭക്ഷണത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വഴക്കിനിടയിൽ ഭാര്യയുടെ തല ഡിവൈഡറില്‍ ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു..
സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ദേണ്ടി ബസാര്‍ ജംഗ്ഷനിലെ ഹൈവേ ഡിവൈഡറില്‍ വെളളിയാഴ്ച വൈകുന്നേരമാണ് സംഭവം.അബ്ദുള്‍ റഹ്മാന്‍ ഷേഖ് അന്‍സാരി എന്ന യുവാവാണ് ഭാര്യ നുസ്രത്ത് സിമ്രാനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇയാള്‍ ഭാര്യയെ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നതായി പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഈ ദമ്പതികള്‍ തെരുവിലെ നടപ്പാതയിലാണ് താമസിച്ചിരുന്നത്. ഭക്ഷണത്തില്‍ ഉപ്പ് കുറഞ്ഞു പോയെന്ന് പറഞ്ഞാണ് ഇവര്‍ തമ്മിലുള്ള തര്‍ക്കം തുടങ്ങിയതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദേഷ്യത്തില്‍ ഇയാള്‍ ഭാര്യയുടെ തല ഡിവൈഡറില്‍ ഇടിപ്പിക്കുകയായിരുന്നു.
യുവതിയെ അപ്പോള്‍ത്തന്നെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഡോക്മടർമാർ മരണം സ്ഥിരീകരിക്കുകയാണുണ്ടായത്. അറസ്റ്റിലായ പ്രതിക്കെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























