കോവിഡ് ചികിത്സയില്‍ ആശുപത്രിയിൽ കഴിയുന്ന ഭര്‍ത്താവിന് മദ്യമെത്തിച്ച് നല്‍കി ഭാര്യ

കോവിഡ് ചികിത്സയില്‍ ആശുപത്രിയിൽ കഴിയുന്ന ഭര്‍ത്താവിന് മദ്യമെത്തിച്ച് നല്‍കി ഭാര്യ.. മദ്യപിച്ചതിന് പിന്നാലെ ആശുപത്രിയില്‍ വച്ച് ഇയാള്‍ വഴക്കുണ്ടാക്കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലാണ് സംഭവം
ഓഗസ്റ്റ് 12നാണ് മുത്തുരാജയെ ചിദംബരത്തെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചികിത്സയ്ക്കായി ഇയാളെ ആര്‍എംഎംസിഎച്ചില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഇയാളെ ആശുപത്രിയില്‍ ഭാര്യ കാണാനെത്തിയിരുന്നു. ഭാര്യ ഭക്ഷണം ഉള്‍പ്പടെ ഒരു ബാഗ് ഇയാള്‍ക്ക് നല്‍കിയിരുന്നു. പിന്നീട് കുറച്ച് കഴിഞ്ഞ് ആശുപത്രി വാര്‍ഡില്‍ ഇയാള്‍ ബഹളംവച്ചതിനെ തുടർന്ന് ആശുപത്രിയിലെ മറ്റ് രോഗികള്‍ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ അധികൃതര്‍ മദ്യപിച്ചു ബഹളം വെക്കുന്നരീതിയില്‍ മുത്തുരാജയെ കാണുകയായിരുന്നു. ഭാര്യ കൈമാറിയ ബാഗില്‍ നിന്നും മദ്യക്കുപ്പിയും കണ്ടെത്തി. തുടര്‍ന്ന് അധികൃതര്‍ ചിദംബരം അണ്ണാമലൈ നഗര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























