കോവിഡ് ചികിത്സയ്ക്കിടെ മദ്യപാനിയായ ഭർത്താവിന് മദ്യം കുടിക്കാതിരിക്കാനായില്ല.. ഒടുവിൽ ഭാര്യയുടെ അറ്റകൈ പ്രയോഗം; അതി സാഹസികമായി ഭര്‍ത്താവിന് മദ്യമെത്തിച്ച് നല്‍കി 38 കാരി! കൺട്രോൾ പോയതോടെ വാര്‍ഡില്‍ ബഹളം... പോലീസ് എത്തിയപ്പോൾ മുട്ടൻ ട്വിസ്റ്റ് ... സംഭവം ഇങ്ങനെ....

കോവിഡ് ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിന് ആശുപത്രിയില്‍ മദ്യമെത്തിച്ച് നല്‍കി ഭാര്യ. തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലാണ് സംഭവം.
മദ്യപിച്ചതിന് പിന്നാലെ ആശുപത്രിയില്‍ വച്ച് ഇയാള്‍ വഴക്കുണ്ടാക്കിയതോടെയാണ് വിവരം പുറത്തറിഞ്ഞത് 38 കാരിയായ ഭാര്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.
ഓഗസ്റ്റ് 12നാണ് മുത്തുരാജയെ ചിദംബരത്തെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ചികിത്സയ്ക്കായി പിന്നീട് ഇയാളെ ആര്‍എംഎംസിഎച്ചില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഇയാളെ ആശുപത്രിയില്‍ ഭാര്യ കാണാനെത്തിയിരുന്നു. ഭാര്യ ഭക്ഷണം ഉള്‍പ്പടെ ഒരു ബാഗ് ഇയാള്‍ക്ക് നല്‍കുകയും ചെയ്തു. പിന്നീട് കുറച്ച് കഴിഞ്ഞ് ആശുപത്രി വാര്‍ഡില്‍ ഇയാള്‍ ബഹളം ഉണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ മറ്റ് രോഗികള്‍ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ അധികൃതര്‍ മദ്യപിച്ചു ബഹളം വെക്കുന്നരീതിയില്‍ മുത്തുരാജയെ കാണുകയായിരുന്നു. ഭാര്യ കൈമാറിയ ബാഗില്‍ നിന്നും മദ്യക്കുപ്പിയും കണ്ടെത്തി.
തുടര്‍ന്ന് അധികൃതര്‍ ചിദംബരം അണ്ണാമലൈ നഗര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha





















