ഭാര്യയുടെ പക അവസാനിച്ചത്; തലയ്‌ക്ക് അടിച്ചു വീഴ്ത്തിജനനേന്ദ്രിയും അറുത്ത് നീക്കി, ഭാര്യയുടെ കോല, ഞെട്ടൽ മാറാതെ നാട്ടുകാർ, രാവിലെ എഴുന്നേറ്റ് വന്ന മക്കൾ കണ്ടത് ബ്ലാങ്കറ്റിൽ പൊതിഞ്ഞ് ചോരയിൽ കുളിച്ച നിലയിൽ പിതാവിനെ

കൊറോണ വ്യാപനത്തിന്റെ ആദ്യനാളുകൾ മുതൽക്കേ കുടുംബ കാലങ്ങൾ മൂലമുണ്ടാകുന്ന കൊലപാതകങ്ങൾ കൂടുകയാണ്. ചപ്പാത്തിയോടൊപ്പം നൽകിയ കിഴങ്ങുകറി കൊള്ളില്ല എന്നുപറഞ്ഞ ഭര്ത്താവിനെ ഭാര്യ കയ്യിൽ കിട്ടിയതുകൊണ്ട് അടിച്ച് അവശനാക്കിയതും, ഭക്ഷണത്തിൽ ഉപ്പില്ല എന്നുപറഞ്ഞ് ദേഷ്യം മൂത്ത ഭര്ത്താവ് ഭാര്യയുടെ തല ഡിവൈഡറിൽ ഇടിച്ച് കൊലപ്പെടുത്തിയതും ഈ അടുത്ത കാലത്ത് പുറത്ത് വന്ന വാർത്തകളാണ്. സമാനവും അതിക്രൂരവുമായ ഒരു വാർത്തയാണ് പുറത്തേക്ക് വരുന്നത്.
കുടുംബ കലഹത്തെ തുടര്‍ന്നുണ്ടായ വഴക്കില്‍ ഭാര്യ ഭര്‍ത്താവിനെ അടിച്ചു വീഴ്ത്തി, അബോധാവസ്ഥയിലായ ഭർത്താവിന്റെ ജനനേന്ദ്രിയും മുറിച്ചു മാറ്റി കൊലപ്പെടുത്തുകയും ചെയ്തു. പശ്ചിമ ബംഗാൾ ഹൗറാ സ്വദേശിയായ 45കാരന്‍ മൊഹ്സിൻ മല്ലിക് ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭാര്യ മനീറയെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ജുജർഷ ഗ്രാമത്തിലെ പഞ്ചോല പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം നടന്നത്.
അതേസമയം സംഭവം നടന്ന ദിവസം മൊഹ്സിനും മനീറയും തമ്മിൽ എന്തോ കാര്യത്തിൽ തർക്കം ഉയർന്നിരുന്നു. ഇതേ തുടര്‍ന്ന് കടുത്ത ദേഷ്യം വന്ന മനീറ ഭര്‍ത്താവിനെ അടിച്ചു വീഴ്ത്തി. ഒപ്പം അടിയുടെ ആഘാതത്തിൽ ബോധം കെട്ടുപോയ മൊഹ്സീന്‍ മല്ലിക്ക് ആ നിലയില്‍ കിടക്കുമ്പോള്‍ മീൻ മുറിക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്ര്യവും മുറിച്ചെടുക്കുകയായിരുന്നു. ഇതേതുടർന്ന് രാവിലെ എഴുന്നേറ്റ് വന്ന മക്കളോട് മാതാവ് തലേന്ന് രാത്രിയില്‍ നടന്ന കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇവർ മുറിയിൽ ചെന്ന് നോക്കിയപ്പോൾ ബ്ലാങ്കറ്റിൽ പൊതിഞ്ഞ് ചോരയിൽ കുളിച്ച നിലയിൽ പിതാവിന്റെ മൃതദേഹമാണ് കണ്ടത്. അതേസമയം കഴിഞ്ഞ കുറച്ചുനാളുകളായി വർധിക്കുന്ന കുടുംബകലഹങ്ങൾ അവസാനിക്കുന്നത് അതിക്രൂരവും ധാരുണവുമായ കൊലപാതകങ്ങളിലേക്കാണ്. ഇത് ഏവരിലും കടുത്ത ഞെട്ടലാണ് ഉളവാക്കുന്നത്.
https://www.facebook.com/Malayalivartha























