ചൈനയെ കൂട്ടുപിടിച്ച് ഇമ്രാന്റെ നെറികെട്ട കളി ! കശ്മീരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പാക് സൈന്യം ചൈനീസ് ഡ്രോണുകള്‍ വാങ്ങുന്നുന്നതായി ഇന്റലിജന്‍സ് റിപ്പോർട്ട്

കശ്മീരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പാക് സൈന്യം ചൈനീസ് ഡ്രോണുകള്‍ വാങ്ങുന്നുന്നതായി ഇന്റലിജന്‍സ് റിപ്പോർട്ട്. ജമ്മുകശ്മീരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി കശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപം ചൈനീസ് ഡ്രോണുകള്‍ വിന്യസിക്കാന്‍ പാകിസ്താന്‍ ശ്രമിക്കുന്നതായാണ് വിവരങ്ങള്‍. ചൈനീസ് ഡ്രോണായ സെയ് ഹോങ്-4 ( സി.എച്ച്-4) ന്റെ നിരവധി യൂണിറ്റുകള്‍ക്ക് പാകിസ്താന്‍ ഇതിനകംതന്നെ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഡ്രോണുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് പാക് സൈന്യത്തിലെ ബ്രിഗേഡിയര്‍ മുഹമ്മദ് സഫര്‍ ഇഖ്ബാല്‍ എന്ന സൈനികോദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള 10 അംഗ സംഘം ചൈനയിലെത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എയ്‌റോസ്‌പേസ് ലോങ് മാര്‍ച്ച് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്പനി എന്ന ചൈനീസ് കമ്പനിയില്‍ നിന്നാണ് പാക് സൈന്യം ഡ്രോണുകള്‍ വാങ്ങുന്നത്. ഈ വര്‍ഷം തന്നെ ഡ്രോണുകള്‍ പാക് സൈന്യത്തിന്റെ പക്കല്‍ ലഭ്യമായി തുടങ്ങുമെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നൽകുന്നു.
സി.എച്ച് -4 ഡ്രോണുകള്‍ക്ക് കുറഞ്ഞത് 1,300 കിലോയോളം ഭാരമുള്ള പേലോഡുകള്‍ വഹിക്കാന്‍ സാധിക്കും. ഇറാഖ്, ജോര്‍ദാന്‍ സൈന്യങ്ങള്‍ നിലവില്‍ ഈ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്.
അതേസമയം, അഫ്ഗാനിസ്താനിലെ രഹസ്യകേന്ദ്രത്തില്‍ വെച്ച് പാക് സൈന്യം താലിബാന്‍ ഭീകരര്‍ക്ക് പ്രത്യേക ആയുധ പരിശീലനം നല്‍കുന്നുണ്ടെന്ന വിവരവും പുറത്തുവരുകയാണ്. ജമ്മുകശ്മീരിലെ സുരക്ഷാ സേനാംഗള്‍ക്കെതിരായ ആക്രമണത്തില്‍ ഇത്തരത്തില്‍ പരിശീലനം നല്‍കിയവരെ പാക് സൈന്യം ഉപയോഗിച്ചേക്കുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്.
പാകിസ്താന്‍ ഭീകരരാഷ്ട്രമാണെന്ന ഇന്ത്യയുടെ വാദം ശരിവച്ചുകൊണ്ട് ഐക്യരാഷ്ട്ര രക്ഷാ സമിതി റിപ്പോര്‍ട്ട് പ്രസിദീകരിച്ചിരുന്നു. നിലവില്‍ 6500 പാകിസ്താനി ഭീകരന്മാര്‍ അഫ്ഗാനില്‍ അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. അതിരൂക്ഷ വിമര്‍ശനമാണ് പാകിസ്താനെതിരെ രക്ഷാ സമിതി നടത്തിയിരിക്കുന്നത്. ഇരുരാജ്യത്തേയും സമാധാനം തകര്‍ക്കുന്നത് പാകിസ്താനാണെന്നും സമിതി തുറന്നടിച്ചിരിക്കുകയാണ്. പാക് ഭീകര സംഘടനയായ തെഹ്‌രീക് -ഈ-താലിബാന്‍ പാകിസ്താന്‍ എന്ന പേരിലാണ് ഭീകരര്‍ പ്രവര്‍ത്തിക്കുന്നതെന്നും സമിതി പറഞ്ഞു.
സമിതിയുടെ 26-ാംമത് റിപ്പോര്‍ട്ടിലാണ് പാകിസ്താനെ പരാമര്‍ശിച്ചിരിക്കുന്നത്. ഐഎസിന്റെയും അല്‍ഖ്വയ്ദയുടേയും അനുബന്ധ സംഘടനകളുടേയും നിലവിലെ പേരുമാറ്റിയുള്ള പ്രവര്‍ത്തനം താലിബാന്‍ നിംറുസ്, ഹെല്‍മന്ദ്, ഖണ്ഡഹാര്‍ മേഖലയിലാണ് നടത്തുന്നത്. ഈ സംഘത്തില്‍ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍, മ്യാന്‍മാര്‍ എന്നിവിടങ്ങളിലെ 150 മുതല്‍ 200 വരെ ഭീകരരാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അഖ്വിസ് (അല്‍ഖ്വയ്ദയും ഐഎസിന്റെയും സംയുക്ത സേന ) എന്ന പേരിലുള്ള സംവിധാനം നിയന്ത്രിക്കുന്നത് അസീം ഉമര്‍ എന്ന ഭീകരന് ശേഷം ഒസാമാ മഹമൂദെന്നയാളാണെന്നും വിശദമാക്കുന്നു.
പാകിസ്താന്‍ കേന്ദ്രീകരിച്ചുളള ഹിസ്ബുള്‍ മുജാഹിദ്ദീനും ലഷ്‌ക്കറും അഫ്ഗാനില്‍ പരിശീലനം കൊടുക്കുന്നവിവരം അഫ്ഗാന്‍ ഭരണകൂടം പുറത്തുവിട്ടിരുന്നു. പാക് സൈനിക മേധാവികള്‍ പോലും ഭീകരക്യാമ്പുകളില്‍ സ്ഥിരം സന്ദര്‍ശകരാണെന്നതും ആരോപണമായി ഉന്നയിച്ചിരുന്നു. അമേരിക്ക പിന്മാറ്റ കരാര്‍ താലിബാനുമായി ഖത്തറില്‍ വച്ച് ഒപ്പുവെച്ച ശേഷവും അക്രമം തുടരുകയാണ്. അക്രമങ്ങൾക്കെല്ലാം പാകിസ്താനാണ് നേതൃത്വം കൊടുക്കുന്നതെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഖാനി ഗുരുതരമായ ആരോപണമാണ് നേരെത്തെ ഉന്നയിച്ചത്.
https://www.facebook.com/Malayalivartha























