15 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ നിലത്തിട്ട് ചവിട്ടി , പ്രായമായ അമ്മായി അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു; യുവതിയുടെ ക്രൂരത സിസി ടിവിയില്‍

പിഞ്ചുകുഞ്ഞിനും അമ്മായി അമ്മക്കും ക്രൂര മർദ്ദനം. യുവതിക്കെതിരെ പൊലീസ് കേസെടുത്തു. സ്വന്തം കുഞ്ഞിനെ നിലത്തിട്ട് ചവിട്ടുന്നതിന്റെയും പ്രായമായ അമ്മായി അമ്മയെ തല്ലുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടത്തുത്.
15 മാസം പ്രായമുള്ള കുഞ്ഞിനെ കെട്ടിയിട്ട ശേഷമായിരുന്നു അമ്മയുടെ ക്രൂരമര്‍ദ്ദനം. മാതാപിതാക്കളെ യുവതി ക്രൂരമായി മര്‍ദ്ദിക്കുന്നതായി മനസിലാക്കിയ ഭര്‍ത്താവ് വീട്ടില്‍ സിസി ടിവി സ്ഥാപിക്കുകയായിരുന്നു. ഇയാള്‍ ഭുവനേശ്വറില്‍ ഒരു കട നടത്തുകയാണ്. മറ്റൊരു മാര്‍ഗവും ഇല്ലാത്ത സാഹചര്യത്തിലാണ് വീട്ടില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കേണ്ടി വന്നതെന്നും ഇയാള്‍ വ്യക്തമാക്കി.
എന്നാല്‍ ഭര്‍ത്താവിനെതിരെ യുവതിയും രംഗത്തെത്തി. ഭര്‍ത്താവ് തന്നെ പരിചരിക്കുന്നില്ലെന്നും തനിക്ക് ഭക്ഷണം തരുന്നത് പോലും നിര്‍ത്തിവച്ചിരിക്കുയാണെന്ന് പറഞ്ഞ് വനിതാ ശിശുക്ഷേമസമിതിയില്‍ പരാതി നല്‍കി. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെയും കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























