ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു

വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞനായ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു. അമേരിക്കയിലെ ന്യൂജേഴ്‍സിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. മൂന്ന് പത്മ പുരസ്കാരങ്ങള്‍ രാജ്യം ആദരിച്ച മഹാപ്രതിഭയായിരുന്നു പണ്ഡിറ്റ് ജസ്‌രാജ്. ഇതോടെ 80 വര്‍ഷം നീണ്ട അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിനാണ് തിരശീല വീണിരിക്കുന്നത്. ഹിന്ദുസ്ഥാനി സംഗീതത്തിലെ മേവതി ഘരാന സമ്ബ്രദായത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അദ്ദേഹം അതില്‍ അതീവ നിപുണനുമായിരുന്നു. തബല വായനക്കാരനായി സംഗീത രംഗത്തേക്ക് കാലെടുത്ത് വച്ച അദ്ദേഹം പിന്നീട് വായ്പ്പാട്ടിലേക്ക് തിരിയുകയായിരുന്നു.
https://www.facebook.com/Malayalivartha























