നീറ്റ്, ജെഇഇ നിശ്ചിത തീയതിയില്‍ നടത്താമെന്ന് സുപ്രീംകോടതി

കോവിഡ് പ്രതിസന്ധി നിലനില്‍ക്കുമ്പോഴും സെപ്റ്റംബറില്‍ നിശ്ചയിച്ചിരിക്കുന്ന ജെഇഇ മെയിന്‍, നീറ്റ് പ്രവേശന പരീക്ഷകളില്‍ മാറ്റമുണ്ടാകില്ല. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നും ഇനിയും നീട്ടരുതെന്നും ആവശ്യപ്പെടുന്ന വ്യത്യസ്ത ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ തീരുമാനം.
11 സംസ്ഥാനങ്ങളില്‍ നിന്നായി 11 വിദ്യാര്‍ഥികള്‍ പ്രവേശനപരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. വിദ്യാര്‍ഥികളുടെ ഒരു വര്‍ഷം നഷ്ടപ്പെടുത്താനാകില്ലെന്നും ജീവിതം മുന്നോട്ടു പോകേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി.
പരീക്ഷാ നടത്തിപ്പില്‍ സുരക്ഷാ മുന്‍കരുതല്‍ ഉറപ്പാക്കുമെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്കു (എന്‍ടിഎ) വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
പരീക്ഷാ തീയതികള്‍: ജെഇഇ (മെയിന്‍): സെപ്റ്റംബര്‍ 1 - 6 , നീറ്റ്: സെപ്റ്റംബര്‍ 13
അഡ്മിറ്റ് കാര്‍ഡ് ഓഗസ്റ്റ് 15-ന് ലഭ്യമാകുമെന്ന് എന്‍ടിഎ അറിയിച്ചിരുന്നെങ്കിലും ഇനിയുമായിട്ടില്ല. സുപ്രീം കോടതി വ്യക്തത വരുത്തിയ പശ്ചാത്തലത്തില്‍ അഡ്മിറ്റ് കാര്‍ഡ് ഉടന്‍ നല്‍കിത്തുടങ്ങും.
https://www.facebook.com/Malayalivartha























