കോവിഡ് : തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സമരേഷ് ദാസ് അന്തരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എംഎല്‍എ സമരേഷ് ദാസ് (76) അന്തരിച്ചു.
രോഗബാധ ഉണ്ടായ ഉടനെ നാട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യസ്ഥിതി വഷളായപ്പോള്‍ കൊല്‍ക്കത്തയിലേക്കു മാറ്റിയിരുന്നു.
ബംഗാളില്‍ കോവിഡ് ബാധിതനായി മരിക്കുന്ന മൂന്നാമത്തെ രാഷ്ട്രീയനേതാവാണ് സമരേഷ് ദാസ്.
ടിഎംസിയില്‍ വരുന്നതിനുമുന്‍പ് സമരേഷ് ദാസ് സിപിഎമ്മിലായിരുന്നു. ബംഗാളിലെ കിഴക്കന്‍ മിഡ്‌നാപുരിലുള്ള എഗ്രാ നിയോജകമണ്ഡലത്തില്‍ നിന്നു 3 തവണ വിജയിച്ചിട്ടുണ്ട്.
2009 ഉപതിരഞ്ഞെടുപ്പിലാണ് ടിഎംസി സ്ഥാനാര്‍ഥിയായി ആദ്യം സഭയിലെത്തിയത്. അടുത്ത 2 തിരഞ്ഞെടുപ്പുകളില്‍ സീറ്റ് നിലനിര്‍ത്തി. ബിജെപിയുമായി വേദി പങ്കിട്ടതിന്റെ പേരില്‍ അടുത്തിടെ പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha























