കോടതിയലക്ഷ്യക്കേസില്‍ കൂടുതല്‍ വിഷയങ്ങള്‍ പരിഗണിക്കേ ണ്ടതുണ്ടെന്ന് സുപ്രീം കോടതി

ജഡ്ജിമാര്‍ക്കെതിരേ ആരോപണം ഉന്നയിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ എന്തു നടപടി ക്രമങ്ങളാണു സ്വീകരിക്കേണ്ടത് എന്നതു സംബന്ധിച്ചു അഭിഭാഷകരുടെ വാദം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതായി സുപ്രീം കോടതി. അഭിഭാഷകനായ പ്രശാന്ത് ഭൂഷണും മാധ്യമപ്രവര്‍ത്തകന്‍ തരുണ്‍ തേജ്പാലിനുമെതിരായ 2009-ലെ കോടതിയലക്ഷ്യക്കേസില്‍ കൂടുതല്‍ വിഷയങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു.
2009 നവംബറില്‍ ഒരു അഭിമുഖത്തില്‍ ജഡ്ജിമാരെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ വന്നെന്ന് ആരോപിച്ചു സുപ്രീം കോടതി പ്രശാന്ത് ഭൂഷണും തരുണ്‍ തേജ്പാലിനുമെതിരേ കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു. ജഡ്ജിമാര്‍ക്കെതിരേ അഴിമതി ആരോപണം ഉന്നയിക്കുന്നത് കോടതിയലക്ഷ്യമല്ലെന്നാണ് പ്രശാന്ത് ഭൂഷന്റെ വാദം.
സുപ്രീം കോടതി പരിശോധിക്കുന്നത് ജഡ്ജിമാര്‍ക്കെതിരേ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാമോ, ഏതു സാഹചര്യത്തില്‍ അവ ഉന്നയിക്കാം, സിറ്റിങ് ജഡ്ജിമാരുടെയും വിരമിച്ച ജഡ്ജിമാരുടെയും പേരില്‍ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ എന്തു നടപടി സ്വീകരിക്കണം എന്നീ വിഷയങ്ങളാണ്. ഇക്കാര്യങ്ങളില്‍ നിലപാട് വ്യക്തമാക്കാന്‍ കോടതി മുതിര്‍ന്ന അഭിഭാഷകരായ രാജീവ് ധവാന്‍, ശാന്തി ഭൂഷണ്‍, കപില്‍ സിബല്‍ എന്നിവരോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് 24-ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും.
https://www.facebook.com/Malayalivartha























