രണ്ട് വർഷത്തോളം പീഡനത്തിനിരയാക്കി, പുറത്ത് പറയാതിരിക്കുവാന്‍ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തു; ബിജെപി എംഎല്‍എയ്ക്കെതിരെ പീഡന ആരോപണവുമായി യുവതി

ഉത്തരാഖണ്ഡിലെ ബിജെപി എംഎല്‍എ മഹേഷ് സിംഗ് നേഗിക്കെതിരെ പീഡന ആരോപണം. 2016 മുതല്‍ 2018 വരെ മസൂറി, നൈനിറ്റാള്‍, ഡല്‍ഹി, ഹിമാചല്‍പ്രദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ വച്ച് എംഎൽഎ തന്നെ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയുമായാണ് യുവതി രംഗത്ത് വന്നിരിക്കുന്നത്.
ദ്വാരഹാത് മണ്ഡലത്തില്‍ നിന്നുള്ള മഹേഷ് സിംഗ് നേഗ് എംഎല്‍എയുടെ വീടിന് അടുത്താണ് താന്‍ താമസിച്ചിരുന്നതെന്നും ഈ പരിചയം മുതലാക്കിയാണ് എംഎല്‍എ അടുത്തതെന്നും യുവതി ആരോപിക്കുന്നു. പീഡന വിവരം പുറത്ത് പറയാതിരിക്കുവാന്‍ എംഎല്‍എയുടെ ഭാര്യ തനിക്ക് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും യുവതി പറഞ്ഞു.
എന്നാൽ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് എംഎല്‍എയുടെ ഭാര്യ നെഹ്റു കോളനി പോലീസ് സ്റ്റേഷനില്‍ യുവതിക്ക് എതിരെ പരാതി നല്‍കിയിട്ടുണ്ട്. യുവതി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും എംഎല്‍എയ്ക്കെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























