മൂന്നു പേരെ കൊലപ്പെടുത്തി തലയറുത്ത് പ്രദര്‍ശിപ്പിച്ച ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന് ശിരസ് അതേ സ്ഥലത്ത് പ്രദര്‍ശിപ്പിച്ചു!

തമിഴ്‌നാട് തിരുവെള്ളൂര്‍ ജില്ലയിലെ ഗിമഡി പൂണ്ടിയില്‍ നിന്നും പുറത്തുവരുന്നത് ക്രൂരമായ പ്രതികാരത്തിന്റെ കഥ. മൂന്നു പേരെ കൊലപ്പെടുത്തി തലയറുത്ത് റെയില്‍വേ പാളത്തില്‍ പ്രദര്‍ശനത്തിന് വച്ച ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന് ശിരസ് അതേ സ്ഥലത്ത് പ്രദര്‍ശിപ്പിച്ചതായാണ് വിവരം.
തമിഴ്‌നാടിനെ നടുക്കിയ കൂട്ട കൊലപാതകങ്ങള്‍ കഴിഞ്ഞ ജനുവരിയിലാണ് നടന്നത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്നു കോളേജ് വിദ്യാര്‍ത്ഥി അടക്കം മൂന്ന് പേരെ ഗുണ്ടാ സംഘം വെട്ടി കൊലപ്പെടുത്തി. എതിരാളി സംഘത്തിന് മുന്നറിയിപ്പ് കൊടുക്കാനായി അക്രമി സംഘം മൂന്ന് പേരുടെയും തലയറുത്തെടുത്തു ന്യൂ ഗിമടിപൂണ്ടി റെയില്‍വേ സ്റ്റേഷന് സമീപം പാളത്തില്‍ പ്രദര്‍ശിപ്പിച്ചു.
ഈ കേസില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് മാധവന്‍ ലോക്ഡൗണിന് തൊട്ടു മുന്‍പാണ് കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയത്. കഴിഞ്ഞ ആഴ്ച ഗ്രാമത്തില്‍ എത്തി. ഇന്നലെ രാവിലെ റെയില്‍വേ സ്റ്റേഷന്‍ സമീപത്തെ യൂക്കാലിപ്സ്റ്റ് തോട്ടത്തില്‍ തലയില്ലാത്ത മൃതദേഹം കിടക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.
പോലീസ് സ്ഥലത്ത് എത്തി നടത്തിയ പരിശോധനയില്‍ കൊല്ലപ്പെട്ടത് മാധവന്‍ ആണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രണ്ടു കിലോമീറ്റര്‍ അകലെ റെയില്‍വേ പാളത്തില്‍ നിന്നും ശിരസ് കണ്ടെത്തി. നേരത്തെ മൂന്നുപേരുടെ ശിരസ് പ്രദര്‍ശിപ്പിച്ച അതെ രീതിയില്‍ ആയിരുന്നു മാധവന്റെ ശിരസും കിടന്നിരുന്നത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ സ്ഥലത്ത് എത്തി അനേഷ്വണം തുടങ്ങി. നേരത്തെ കേസില്‍ പെട്ടിട്ടുള്ള ഗുണ്ടാ സംഘങ്ങള്‍ക്കായി തിരച്ചില്‍ തുടങ്ങി. കൊലപാതകം തട്ടികൊണ്ടുപോകല്‍ , പിടിച്ചുപറി, തുടങ്ങിയ 10-ല്‍ അധികം കേസുകള്‍ നിലവില്‍ ഇയാളുടെ പേരില്‍ ഉണ്ടെന്നു തിരുവെള്ളൂര്‍ എസ്പി അറിയിച്ചു.
https://www.facebook.com/Malayalivartha























