കോവിഡ് മുകതനായി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന അമിത്ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്.
കോവിഡ് സ്ഥിരീകരിച്ച അമിത്ഷാ ഗുരുഗ്രാമിലെ മേഡാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് ആശുപത്രി വിട്ട അദ്ദേഹം വീട്ടിൽ തന്നെ നിരീക്ഷണത്തിലായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എയിംസ് അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha























