മേഘാലയ ഗവര്‍ണറായി സത്യപാല്‍ മാലിക്കിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു.

മേഘാലയ ഗവര്‍ണറായി സത്യപാല്‍ മാലിക്കിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. നിലവില്‍ ഗോവയിലെ ഗവര്‍ണറാണ് സത്യപാല്‍ മാലിക്.നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മേഘാലയ ഗവര്‍ണര്‍ തഥാഗത റോയി സജീവ രാഷ്ട്രീയത്തിലേക്ക് തിരികെ വരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സത്യപാല്‍ മാലിക്കിനെ മേഘാലയയില്‍ പുതിയ ഗവര്‍ണറായി നിയമിച്ചത്.
ബംഗാളില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്നു തഥാഗത റോയി. സത്യപാല്‍ മാലിക്കിന് പകരം ഗോവയില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്ക് ഗവര്‍ണറാകും.
https://www.facebook.com/Malayalivartha























