ആയുധ കയറ്റുമതിക്ക് ഇന്ത്യ വിശദമായ രൂപരേഖയുണ്ടാക്കുന്നു; തദ്ദേശീയമായി നിർമിച്ച ആയുധങ്ങൾ ഉൾപ്പെടെയുള്ള പ്രതിരോധ സാമഗ്രികളുടെ കയറ്റുമതിക്ക് വിശദമായ രൂപരേഖ; സുഹൃദ് രാജ്യങ്ങൾക്ക് മുൻഗണന

പ്രതിരോധം ശക്തമാക്കുന്നതിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഒരു വിട്ടുവീഴ്‌ചയുമില്ല.... ചടുലമായ നീക്കങ്ങളാണ് ഈ കാര്യത്തിൽ ഇന്ത്യ നടത്തുന്നത്. ആയുധ കയറ്റുമതിക്ക് ഇന്ത്യ വിശദമായ രൂപരേഖയുണ്ടാക്കുവാൻ ഒരുങ്ങുകയാണ്. മാത്രമല്ല സുഹൃദ് രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കും തദ്ദേശീയമായി നിർമിച്ച ആയുധങ്ങൾ ഉൾപ്പെടെയുള്ള പ്രതിരോധ സാമഗ്രികളുടെ കയറ്റുമതിക്ക് വിശദമായ രൂപരേഖ കേന്ദ്രം തയ്യാറാക്കും. വിദേശ വിപണിയിൽ ഇവയ്ക്ക് ആവശ്യക്കാരെ കണ്ടെത്തുന്നതിനുള്ള പദ്ധതിക്കാണ് പ്രതിരോധമന്ത്രാലയം രൂപരേഖ തയ്യാറാക്കുന്നത്.
ഇതിനായി നയതന്ത്ര ബന്ധങ്ങൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചേക്കും.സൗഹൃദ രാജ്യങ്ങളുടെ ആയുധ ആവശ്യകതകൾ മനസിലാക്കി പട്ടിക തയ്യാറാക്കാനാണ് തീരുമാനം. അതനുസരിച്ച് രാജ്യത്തെ പ്രതിരോധ വ്യവസായത്തെ നയിക്കാനാണ് പദ്ധതി. വിവിധ രാജ്യങ്ങളിലുള്ള ഡിഫൻസ് അറ്റാഷെ, എംബസികൾ ഉൾപ്പെടെയുള്ള നയതന്ത്ര രീതികളിലൂടെ കയറ്റുമതി പ്രോത്സാഹിപ്പിക്കും.101 പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി ഘട്ടംഘട്ടമായി നിരോധിക്കുമെന്ന നിർണായക നയം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര ആയുധ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ നയം സർക്കാർ സ്വീകരിച്ചത്.
https://www.facebook.com/Malayalivartha























